ബേക്കൽ ക്ലബ്ബ് മാനേജിംഗ് ഡയറക്ടർക്കെതിരെ ലൈംഗീകാതിക്രമത്തിന് കേസ്സ്

ഭർതൃമതിയായ ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ  ശ്രമം. മാക്കീൽ ഹോമിലേക്ക് ക്ഷണിച്ച് ഇംഗിതത്തിന് വഴങ്ങാൻ ആവശ്യപ്പെട്ടു

കാഞ്ഞങ്ങാട്: ഭർതൃമതിയായ ജീവനക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് പടന്നക്കാട് ബേക്കൽ ക്ലബ്ബ് മാനേജിംഗ് ഡയറക്ടർ കരാറുകാരൻ  ജോയി ജോസഫിനെതിരെ ഹൊസ്ദുർഗ് പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി  കേസ്സ് റജിസ്റ്റർ ചെയ്തു. തൃക്കരിപ്പൂർ ഉദിനൂർ സ്വദേശിനിയായ ജീവനക്കാരിയുടെ കൈയ്യിൽ കയറിപ്പിടിക്കുകയും, പടന്നക്കാട് ബേക്കൽ ക്ലബ്ബ് പരിസരത്തുള്ള മാക്കീൽ ഹോമിലേക്ക് ക്ഷണിക്കുകയും ഇംഗിതത്തിന് വഴങ്ങാൻ ആവശ്യപ്പെട്ടതായുമാണ് ജോയി ജോസഫിനെതിരെയുള്ള സ്ത്രീയുടെ  പരാതി.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ജോയി ജോസഫ് ഭർതൃമതിയോട് അശ്ലീലമായി സംസാരിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു. യുവതിയുടെ മൊബൈൽ ഫോണിലെ വിലപ്പെട്ട രേഖകളും, മറ്റ് ഡയറക്ടർമാർ യുവതിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖകളുമടക്കം ജോയ് ജോസഫ് സ്വന്തം മൊബൈൽ ഫോണിലേക്ക് പകർത്തി.

മുറിയിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതായി ജീവനക്കാരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാനേജിംഗ് ഡയറക്ടർ ജോയിയുടെ ഇംഗിതത്തിന് വഴങ്ങാതിരിക്കുകയും മറ്റ് ഡയറക്ടർമാർക്കെതിരെ ഹണിട്രാപ്പ് മോഡലിൽ വ്യാജപ്രചാരണമുണ്ടാക്കാൻ കൂട്ട് നിൽക്കാത്തതിന്റെ പേരിലുമാണ് 10 വർഷക്കാലം ബേക്കൽ

ക്ലബ്ബിൽ ജോലി ചെയ്ത ജീവനക്കാരിയേയും 21 വർഷം മാനേജരായിരുന്ന അനിൽ വാഴുന്നോറടിയടക്കമുള്ള മൂന്ന് ജീവനക്കാരെയും  പിരിച്ചുവിടാനുണ്ടായ കാരണമെന്നാണ് ജോലിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട സ്ത്രീയുടെ  ആരോപിക്കുന്നത്. 

LatestDaily

Read Previous

ബേക്കൽ ക്ലബ്ബ് വിവാഹം 5,000 രൂപ പിഴയടച്ചു

Read Next

ബേക്കൽ പുലി ഹിമാലയ പുലിയെന്ന് വനപാലകർ