ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 3,50,648 പേര്‍ക്കും
തിരുവനന്തപുരം: വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്സിന് നല്കാന് ലക്ഷ്യം വെച്ച എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വയനാട് ജില്ലയില്‍ 2,72,333 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 3,50,648 പേര്‍ക്കും വാക്സിന് നല്കനായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. ഇതില്‍ നൂറു ശതമാനം പേര്‍ക്കും വാക്സിന് നല്കാന് സാധിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഈ ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ആരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്സിനെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ആദിവാസികള്‍ കൂടുതലുള്ള മേഖലയാണ് വയനാട്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്സിന് നല്‍കുന്നത്. വയനാട് ജില്ലയില്‍ 45 വയസിന് മുകളിലുള്ള 1,52,273, രണ്ടാം ഡോസ് നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളില്‍ പ്രായമുള്ള 4,39,435 പേര്‍ക്ക് ആദ്യ ഡോസ് 1,85,010 രണ്ടാം ഡോസ് നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ളവരെ വാക്സിനേഷന് ഏപ്രി്ല്‍ ഒന്നിന് ആരംഭിച്ചത്.
കാസര്‍കോട് ജില്ലയില്‍ 45 മുകളിലുള്ള 1,88,795 പേര്‍ക്ക് രണ്ടാം ഡോസ് നല്കി. 18 വയസിന് മുകളില്‍ പ്രായമുള്ള 5,20,271 പേര്‍ക്ക് ആദ്യ ഡോസും 2,30,006 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി.