വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗത്തിനിരയാക്കി

പയ്യന്നൂർ: കോട്ടയം ജില്ലക്കാരിയായ 26 കാരിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയ മലപ്പുറം സ്വദേശിക്കെതിരെ പയ്യന്നൂർ പോലീസ് കേസ്സെടുത്തു. 2020 ജൂൺ മാസത്തിലാണ്  പരാതിക്കാധാരമായ സംഭവം നടന്നത്. പയ്യന്നൂരിലെ ആയുർവ്വേദ മരുന്നു കമ്പനിയിലെ സ്റ്റോർ റൂം ജീവനക്കാരനായ മലപ്പുറം വി. കെ. പടിയിലെ യാസിറാണ് അതേ കമ്പനിയിലെ ജീവനക്കാരിയായ കോട്ടയം യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കിയത്.

2020 ജൂൺ മാസത്തിൽ പയ്യന്നൂരിലെ സ്ഥാപനത്തിൽ 3 തവണ യാസിർ യുവതിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതിയുണ്ട്. തുടർന്ന് പട്ടാമ്പി, എറണാകുളം, പള്ളുരുത്തി, തീരുരങ്ങാടി എന്നിവിടങ്ങളിലെ ലോഡ്ജുകളിലെത്തിച്ചും യാസിർ യുവതിയെ ലൈംഗീക ചൂഷണം നടത്തി. വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് യുവതി കോട്ടയം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്. കേസ്സ് പിന്നീട് പയ്യന്നൂർ  പോലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ യാസിറിനെതിരെ ബലാത്സംഗക്കുറ്റമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

LatestDaily

Read Previous

ഓൺലൈൻ ക്ലാസിനിടെ ഗൂഗിൾമീറ്റിൽ നുഴഞ്ഞു കയറി അജ്ഞാതൻ

Read Next

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45ന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യ മന്ത്രി