ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കർണ്ണാടകയിൽ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ മൊബൈൽ ഫോൺ കവർച്ചാ സംഘം റിമാന്റിൽ. കുപ്രസിന്ധ കവർച്ചക്കാരൻ കാരാട്ട് നൗഷാദ് 45, എറണാകുളം സ്വദേശി ടോമി എന്ന സിജോ ജോർജ് 45, എന്നിവരെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു.
ഉഡുപ്പിയിലും കാസർകോടും അറസ്റ്റിലായ മൂന്ന് പ്രതികളിൽ നിന്നും പോലീസ് ഫോണുകൾ കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ടോമിയിൽ നിന്നും നൗഷാദിന്റെ പക്കൽ നിന്നും 5,000 രൂപ പോലീസ് കണ്ടെത്തി. പത്തിലേറെ ഫോണുകൾ പ്രതികൾ കാർവാറിൽ വിൽപ്പന നടത്തിയിട്ടുണ്ട്.കാർവാറിൽ വിൽപ്പന നടത്തിയ മൊബൈൽ ഫോണുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ആവശ്യമെങ്കിൽ പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
വെള്ളൂരിൽ കടകുത്തിതുറന്ന് കവർച്ച നടത്തിയ കേസിൽ പയ്യന്നൂർ പോലീസ് തിരയുന്ന പ്രതിയാണ് കാരാട്ട് നൗഷാദ്. വെള്ളൂരിൽ കാരാട്ട് നൗഷാദും സംഘവും കവർച്ച നടത്തിയതിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വെള്ളൂർ കവർച്ചാ കേസ്സിൽ മറ്റ് പ്രതികൾ പിടിയിലായെങ്കിലും, നൗഷാദിനെ പിടികൂടാൻ പയ്യന്നൂർ പോലീസിന് സാധിച്ചിരുന്നില്ല.
കാഞ്ഞങ്ങാട് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജിയുടെ ടിബി റോഡിലുള്ള വീട്ടിൽ കവർച്ചയ്ക്കെത്തിയ പ്രതികൾ എസ്ഐ, വി. മാധവനെയും പോലീസ് സംഘത്തെയും കണ്ട് സ്ക്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. കവർച്ചക്കാർ ഉപേക്ഷിച്ച സ്ക്കൂട്ടർ പോലീസിന് കസ്റ്റഡിയിൽ ലഭിച്ചതോടെ അന്വേഷണം കാരാട്ട് നൗഷാദിലേക്കും സംഘത്തിലേക്കും നീങ്ങുകയായിരുന്നു.
നയാബസാറിലെ മെജിസ്റ്റിക് മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽക്കുന്നതിനായി ബസ്സിൽ കർണ്ണാടകയിലേക്ക് കടന്ന പ്രതികളെ പിന്നാലെയെത്തിയ ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ. പി. സതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട്ടെത്തിക്കുകയാണുണ്ടായത്.