ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കുന്ന്: നാട്ടിലെ അറിയപ്പെടുന്ന വടംവലി താരവും വയറിംഗ് ജോലിക്കാരനുമായ യുവാവ് നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്ന് അബദ്ധത്തിൽ വീണ് ഗുരുതമായി പരിക്കേറ്റ് മരണപ്പെട്ടു. പാലക്കുന്നിലെ ടെമ്പോ ഡ്രൈവർ വെടിത്തറക്കാൽ കരിപ്പോടിയിലെ കുമാരന്റെയും പുഷ്പയുടെയും മകൻ സൺജിത്താണ് (സഞ്ജു, 31) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പാക്യാരയിലെ സ്വകാര്യ വ്യക്തിയുടെ നിർമാണത്തിലിരുന്ന വീടിന്റെ വയറിംഗ് ജോലിക്കിടെ വീണ് ഗുരുതരമായ അവസ്ഥയിൽ മംഗളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. ജില്ലയ്ക്കുവേണ്ടിയും ടീം ടൗൺ ഉദുമയ്ക്ക് വേണ്ടിയും നിരവധി വടംവലി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. വെടിത്തറക്കാൽ യുവദർശന സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ ഖജാൻജി ആണ്. ഭാര്യ: സുമിത . സഹോദരങ്ങൾ: സുജിത്ത്, ശ്രീജിത്ത് (ഇരുവരും മർച്ചന്റ് നേവി), ശരത്ത് (മെർച്ചന്റ് നേവി ട്രൈനി).