ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 35–ാം വാർഡ് കൗൺസിലർ ഫൗസിയ ഷെരീഫിന്റെ ഇടപെടലിൽ ശ്രവണ വൈകല്യമുള്ള കുട്ടിക്ക് സാമൂഹ്യ നീതി വകുപ്പിന്റെ സഹായം ഉറപ്പായി. കേൾവി ശക്തി കുറഞ്ഞ 10 വയസ്സുകാരിക്ക് കോക്ലിയാർ ഇംപ്ലാന്റ് വഴി സ്ഥാപിച്ച ശ്രവണ സഹായി തകരാറിലായതിനെത്തുടർന്നാണ് നഗരസഭ കൗൺസിലറുടെ ഇടപെടലുണ്ടായത്.
സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ പെൺകുട്ടിയുടെ ദുരിതങ്ങളറിയിക്കാൻ ഫൗസിയ ഷെരീഫ് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നു. ഫോൺ വിളി സ്വീകരിച്ച മന്ത്രിയുടെ പി. ഏ. മന്ത്രിയുടെ ഇ.മെയിൽ വിലാസത്തിലേക്ക് പരാതി നൽകാൻ നിർദ്ദേശിച്ചു.
ഇ. മെയിൽ സന്ദേശം ലഭിച്ചതിന് പിന്നാലെ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ ഫൗസിയ ഷെരീഫിനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സാമൂഹ്യ നീതി വകുപ്പിലെ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.