കാസർകോട്–മംഗളൂരു ബസ് സർവ്വീസ് പുനരാരംഭിച്ചു

കാഞ്ഞങ്ങാട്: മാസങ്ങളുടെ ഇടവേളക്ക് ശേഷം മംഗളൂരു–കാസർകോട് കെഎസ്ആർടിസി ബസുകൾ സർവ്വീസ് പുനരാരംഭിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശ്ശന വ്യവസ്ഥകളോടെയാണ് സർവ്വീസ് വീണ്ടും തുടങ്ങിയത്. ഇരു ഭാഗങ്ങളിൽ നിന്നുമായി 46 ബസുകളാണ് സർവ്വീസ് നടത്തുന്നത്.

ജില്ലയിലെ ആയിരക്കണക്കിന് യാത്രക്കാർക്ക് കെഎസ്ആർടിസി സർവ്വീസുകൾ വലിയ അനുഗ്രഹമാവുകയാണ്. യാത്രക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. വാക്സിനെടുക്കാത്തവർ 72 മണിക്കൂറുകൾക്കുള്ളിൽ എടുത്ത കോവിഡില്ലാത്ത സർഫിക്കറ്റ് ഹാജരാക്കണം.

ഇക്കാര്യം ഉറപ്പാക്കിയാൽ മാത്രമെ കണ്ടക്ടർമാർ യാത്രാനുമതി നൽകാൻ പാടുള്ളൂ. ഒപ്പം കോവിഡ് നിരോധന നിയന്ത്രണങ്ങളും യാത്രക്കാർ പാലിച്ചിരിക്കണം. മാസ്ക്ക്, സാമൂഹിക അകലം, സാനിറ്റൈസർ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ നിർബ്ബന്ധമായും പാലിച്ചിരിക്കണം. ഇതനുസരിക്കാത്ത യാത്രക്കാർക്കെതിരെ പകർച്ച വ്യാധി നിയമപ്രകാരം കേസ്സെടുക്കുമെന്ന് ദക്ഷിണ കർണ്ണാടക ഡെപ്യൂട്ടി കമ്മീഷണർ കെ.വി. രാജേന്ദ്ര അറിയിച്ചു.

Read Previous

കവർച്ചാസംഘം അലാമിപ്പള്ളിയിലെത്തിയത് ഒാട്ടോയിൽ

Read Next

ടി. പി. ആർ. പരിശോധനയുടെ കൃത്യതയിൽ ആശയക്കുഴപ്പം