ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഐ. എൻ. എൽ. സംസ്ഥാന പ്രസിഡണ്ട് ഏ. പി. അബ്ദുൽ വഹാബിന്റെയും ജനറൽ സിക്രട്ടറി കാസിം ഇരിക്കൂറിന്റെയും നേതൃത്വത്തിൽ ചേരി തിരിഞ്ഞുള്ള പോര് പാരമ്യത്തിലായപ്പോൾ, ദേശീയ അധ്യക്ഷൻ പ്രഫ: മുഹമ്മദ് സുലൈമാൻ ഇടപെട്ടു. സംസ്ഥാന കമ്മിറ്റി യോഗം വിളിക്കാൻ പ്രസിഡണ്ട് ആവശ്യപ്പെട്ടപ്പോൾ ജനറൽ സിക്രട്ടറി കൂട്ടാക്കിയില്ലെന്നതിന്റെ പേരിൽ ഇരു വിഭാഗങ്ങളായി സമൂഹ മാധ്യമങ്ങളിൽ പോർ വിളിച്ചാണ് രംഗം കടുപ്പിച്ചത്.
ദേശീയ പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരം ഈ മാസം 25–ന് എറണാകുളത്ത് സംസ്ഥാന സിക്രട്ടറിയേറ്റും തുടന്ന്, പ്രവർത്തക സമിതിയും യോഗം ചേരും. 25 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം ഇടതു മുന്നണിയിൽ പങ്കാളിത്തവും ഇടതു ഭരണത്തിൽ മന്ത്രി സ്ഥാനവും ലഭിച്ചതോടെ ഐ. എൻ, എല്ലിന്റെ പോര് മുറുകുകയായിരുന്നു.
ഗ്രൂപ്പ് പോര് കാരണം മന്ത്രി അഹ്മദ് ദേവർ കോവിലിന്റെ സ്റ്റാഫിൽ അംഗങ്ങളെ എടുക്കാൻ കഴിയാത്ത സാഹചര്യം നില നിൽക്കുമ്പോൾ മൂന്ന് പേർ സിപിഎം. നോമിനികളായി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ എത്തിയെന്നതും, ശ്രദ്ധേയമാണ്. ഐ. എൻ.എല്ലിന്റെ പ്രശ്നങ്ങൾ ഇടതു മുന്നണിക്ക് തലവേദന സൃ-ഷ്ടിച്ചതിനെതുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഇടതു ഏകോപന സമിതി കൺവീനർ ഐ.എൻ.എല്ലിനെ താക്കീത് ചെയ്യുകയുണ്ടായി.