കാഞ്ഞങ്ങാട് കടകൾ കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേർ പിടിയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നിരവധി  വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘത്തിൽപ്പെട്ട രണ്ട് പേരെ ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. മാവുങ്കാൽ കാട്ടുകുളങ്ങരയിലെ മനു 38, തൈക്കടപ്പുറം സ്വദേശി ഷാനവാസ് 28, എന്നിവരാണ് പിടിയിലായത്. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള കുപ്രസിദ്ധ കവർച്ചാ സംഘത്തിലെ കണ്ണികളായ പ്രതികൾക്കെതിരെ കാഞ്ഞങ്ങാട് വടകര പോലീസ് സ്റ്റേഷനുകളിലുൾപ്പടെ നിരവധി കേസ്സുകളുണ്ട്.

മനുവിനെ മാവുങ്കാലിൽ നിന്നും ഷാനവാസിനെ തൈക്കടപ്പുറത്തുമാണ് പോലീസ് പിടികൂടിയത്. ഫാൽകോ ടവറിലെ ലേഡീസ്, ജൻസ് വസ്ത്രാലയങ്ങളുടെ ഷട്ടർ തകർത്ത് കവർച്ച നടത്തിയതും, കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം നൂർജുമാ മസ്ജിദിന് പിറകിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ സെൽമാജിക് മൊബൈൽ ഷോപ്പ് കുത്തിതുറന്ന് ലാപ്പ്ടോപ്പും അഞ്ച് മൊബൈൽ ഫോണുകളും കവർച്ച ചെയ്തതും  പ്രതികളാണെന്ന് വ്യക്തമായി.

കവർച്ചയ്ക്കെത്തിയ  സംഘം സിസിടിവി ക്യാമറയിൽ കുടുങ്ങിയതാണ് പോലീസിന് അറസ്റ്റ് എളുപ്പമാക്കിയത്. കവർച്ചാസംഘത്തിലെ കുപ്രസിദ്ധ പ്രതിയുൾപ്പടെ ഏതാനും പ്രതികൾ അറസ്റ്റിലാകാനുണ്ട്. കവർച്ചാ മുതൽ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് . കഴിഞ്ഞയാഴ്ച കാഞ്ഞങ്ങാട് നഗരത്തിൽ പ്രതികൾ വ്യാപകമായി കവർച്ച നടത്തുകയായിരുന്നു. തുടർന്നും കടകൾ കൊള്ളയടിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന്  വിവരം ലഭിച്ചു. ആയുധമുപയോഗിച്ച് കവർച്ച നടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കി.

LatestDaily

Read Previous

വീടുവിട്ട ഭർതൃമതി കാമുകനുമായി വിവാഹിതയായി

Read Next

56 കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു