കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടികൂടി

കാഞ്ഞങ്ങാട്:  കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് പോലീസ് ചാമുണ്ഡിക്കുന്നിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമ്മിത വിദേശ മദ്യം പോലീസ് പിടികൂടിയത്. ചെറുവത്തൂർ കൈതക്കാട് സ്വദേശികളായ രാഹിൽ, രാഹുൽ രാജ് എന്നിവർ സഞ്ചരിച്ച കാറിനകത്തു നിന്നാണ് 260 പായ്ക്കറ്റ് കർണ്ണാടക നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. കാസർകോട് ഭാഗത്തു നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന  മദ്യമാണ് പിടിച്ചെടുത്ത്. മദ്യം കടത്താനുപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഹൊസ്ദുർഗ് എസ്ഐ, ജയരാജും സംഘവും നടത്തിയ പരിശോധനയിലാണ്  മദ്യം പിടികൂടിയത്. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.-

LatestDaily

Read Previous

എസ്എസ്എൽസി ബുക്കുകൾ കാണാതായ സംഭവത്തിൽ രക്ഷിതാക്കളിൽ ആശങ്ക

Read Next

പതിനാലുകാരിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവ് അറസ്റ്റിൽ