പടന്നക്കാട് ക്ലബ്ബിലെ ആൾക്കൂട്ട കല്ല്യാണം പോലീസ് അന്വേഷണമാരംഭിച്ചു

കാഞ്ഞങ്ങാട്:  കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പടന്നക്കാട് ക്ലബ്ബിൽ നടന്ന വിവാഹ മാമാങ്കത്തെകുറിച്ച് ഹൊസ്ദുർഗ് പോലീസ് അന്വേഷണമാരംഭിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്ത  ക്ലബ്ബിലെ വിവിഹ മാമാങ്കത്തെക്കുറിച്ച് ലേറ്റസ്റ്റ് വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.

വിവാഹമാമാങ്കം നടന്ന ജൂലൈ 4–ന് ഞായറാഴ്ച കാഞ്ഞങ്ങാട്ട് ചുമതലയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരെല്ലാം സ്ഥലം മാറി പോയവരാണ്. ഡിവൈഎസ്പി, പോലീസ് ഇൻസ്പെക്ടർ, എസ്ഐമാരടക്കം ഇപ്പോൾ കാഞ്ഞങ്ങാട്ട് ചുമതലയിലുള്ള പോലീസുദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചുമതലയേറ്റവരായതിനാൽ,  പ്രസ്തുത ഉദ്യോഗസ്ഥർ പടന്നക്കാട് ക്ലബ്ബിൽ നടന്ന വിവാഹ മാമാങ്കത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല.

പത്രവാർത്ത പുറത്ത് വന്നതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിലെത്തിയത്. കേസുൾപ്പെടെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിവാഹം നടന്ന ക്ലബ്ബിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായതിനെതുടർന്ന് ഡി. കാറ്റഗറിയിലുൾപ്പെടുത്തി കാഞ്ഞങ്ങാടിനെ അടച്ചു പൂട്ടിയ സമയത്താണ് കാഞ്ഞങ്ങാട് നഗരസഭയിലെയും, ജില്ലാപഞ്ചായത്തിലെയും ഭരണപക്ഷ ജനപ്രതിനിധികളുൾപ്പെടെ പങ്കെടുത്ത ആൾക്കൂട്ട വിവാഹം നടന്നത്.

നൂറ് കണക്കിനാളുകൾ പങ്കെടുത്ത വിവാഹാഘോഷ മൈലാഞ്ചി കല്ല്യാണത്തിൽ പോലീസുദ്യോഗസ്ഥർ ഉൾപ്പെടെ സംബന്ധിച്ചിരുന്നു. എൽഡിഎഫ് ഘടകകക്ഷി നേതാവിന്റെ മകളുടെ വിവാഹം കോവിഡ് മാനദണ്ഡങ്ങൾ പാടെ കാറ്റിൽ പറത്തിയാണ് ആട്ടും പാട്ടും നടത്തി അടിച്ചു പൊളിച്ചത്. കോവിഡ് പ്രോട്ടോകോൾ പാടെ ലംഘിച്ച് നടന്ന ഗ്യാസ് ഏജൻസി ഉടമയായ രാഷ്ട്രീയ നേതാവിന്റെ മകളുടെ മൈലാഞ്ചി കല്ല്യാണം സെക്ട്രറൽ  മജിസ്ട്രേറ്റുമാരും കണ്ടില്ലെന്ന്  നടിച്ചു.

LatestDaily

Read Previous

സേനയെക്കുറിച്ച് മോശം പരാമർശം, രാസപരിശോധനാ യുവതിക്ക് സഘടനാ സംരംക്ഷണം

Read Next

എസ്എസ്എൽസി ബുക്കുകൾ കാണാതായ സംഭവത്തിൽ രക്ഷിതാക്കളിൽ ആശങ്ക