ചികിത്സയിലായിരുന്ന യുവതി മരിച്ചു

ചെറുവത്തൂർ : ഗുരുതരമായ ശ്വാസകോശ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിമിരി കോട്ടുമൂലയിലെ ഗോപാലൻ, ജാനകി ദമ്പതികളുടെ മകളും വെള്ളച്ചാലിലെ സുനിലിന്റെ ഭാര്യയുമായ റീജയാണ് 36, കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.

റീജയുടെ മാതാവ് ജാനകി 52 ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയുടെ സ്ഥിതി ഗുരുതരമായതിനെത്തുടർന്നാണ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയത്.

നിർധന കുടുംബത്തിൽപ്പെട്ട യുവതിയുടെ ചികിത്സാർത്ഥം നാട്ടുകാർ ചികിത്സാ സഹായസമിതി രൂപീകരിച്ച് പണം സ്വരൂപിക്കുന്നതിനിടെയാണ് അന്ത്യം. റീജയുടെ ഭർത്താവ് കൂലിത്തൊഴിലാളിയാണ്. മക്കൾ നന്ദന, ശിവനന്ദ. സഹോദരങ്ങൾ റീന, പരേതനായ റിജേഷ്.

Read Previous

സല്യൂട്ട് നൽകാത്ത പോലീസുകാരെ അടച്ചാക്ഷേപിച്ച് വനിത ഫോറൻസിക് വിദഗ്ദ

Read Next

മോഷണക്കേസ് പ്രതി 5 വർഷത്തിന് ശേഷം പിടിയിൽ