അജാനൂർ യുവാവിനെ തട്ടിക്കൊണ്ടു പോയി മടിക്കേരി ലോഡ്ജിൽ പൂട്ടിയിട്ട് മോചന ദ്രവ്യം ആവശ്യപ്പെട്ട പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : അജാനൂർ ഇഖ്ബാൽ നഗറിലെ യുവാവിനെ കാറിൽ തട്ടികൊണ്ട് പോയി കർണ്ണാടക മടിക്കേരി ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികളെ ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം. ജെ. ഷംസീർ 23, മൂന്നാം പ്രതി പള്ളിക്കര തൊട്ടിയിലെ ടി. നൗഷാദ് 35, എന്നിവരാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി ലാലാ കബീർ നേരത്തെ അറസ്റ്റിലായിരുന്നു.

ഇഖ്ബാൽ നഗറിലെ മൻസൂറിനെ 2021 ജനുവരി 25–ന് ഇഖ്ബാൽ റെയിൽവെ ഗേറ്റ് പരിസരത്ത് നിന്നും ബലമായി കാറിൽ കയറ്റി കൊണ്ട് പോയി കാറിനകത്തും, മടിക്കേരിയിലെ ഹോട്ടൽ മുറിയിലും പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചവശനാക്കി. പിതാവിനെ ഫോണിൽ വിളിച്ച് പ്രതികൾ 1,40,000 രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.

പണം ലഭിക്കാതെ വന്നതോടെ കാറിനകത്ത് വീണ്ടും മർദ്ദനത്തിനിരയായ മൻസൂറിനെ പിന്നീട് കാഞ്ഞങ്ങാട് ഉപേഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലാലാ കബീറിനെ നേരത്തെ പോലീസ് പിടികൂടിയെങ്കിലും മറ്റ് പ്രതികൾ രക്ഷപ്പെടുകയായിരുന്നു, അറസ്റ്റിലായ പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

പോലീസ് ആശുപത്രിയിലെത്തിച്ച വൃദ്ധൻ മരണപ്പെട്ടു

Read Next

തനിച്ച് താമസിക്കുന്ന സ്ത്രീ കുളിമുറിയിൽ മരിച്ച നിലയിൽ