ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: കൊളവയൽ കാറ്റാടിയിലെ ലക്ഷ്മണന്റെ മകൻ സുർജിത് ജീവൻ ത്യജിച്ചത് പരസ്പര ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് പെൺവീട്ടുകാർ തടസ്സം നിന്നത് മൂലം. ഗൾഫിലായിരുന്ന സുർജിത് കോവിഡ് കാലത്താണ് നാട്ടിലെത്തിയത്. വീടിനടുത്തുള്ള പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും, വിവാഹത്തിന് പെൺ വീട്ടുകാരെ സമീപിക്കുകയും ചെയ്തിരുന്നു.
പെൺ വീട്ടുകാരുടെ അത്രയും വലിയ സാമ്പത്തിക ശേഷി ഇല്ലെന്ന കാരണത്താൽ, സുജിത്തിന് പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാൻ പെൺവീട്ടുകാർ വിസമ്മതിക്കുകയായിരുന്നു. സുർജിത്തിനൊപ്പം വീട് വിടാൻ തീരുമാനിച്ച പെൺകുട്ടി സ്വന്തം വസ്ത്രങ്ങൾ മറ്റൊരു വീട്ടിലെത്തിച്ചത് ചോർന്ന് സ്വന്തം വീട്ടുകാർക്ക് കിട്ടി.
ഇതേ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ പടന്നക്കാട് ഭാഗത്തുള്ള ബന്ധുവീട്ടിൽ രഹസ്യമായി പാർപ്പിക്കുകയായിരുന്നു. പ്രണയിനി നഷ്ടപ്പെട്ട ദുഃഖഭാരത്താൽ, സംഭവദിവസം വീട്ടിലെ കിടപ്പുമുറിയിൽ കയർ കെട്ടിയ സുർജിത്ത് ആത്മഹത്യാ രംഗം ഓൺലൈനിൽ പെൺകുട്ടിക്ക് കാണിച്ചുകൊടുത്തു. പെൺകുട്ടി മറ്റൊരാൾ വഴി വിവരം സുർജിത്തിന്റെ മാതാവിനെ അറിയിക്കുകയും, വീട്ടുകാർ സുർജിത്തിന്റെ കിടപ്പുമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കും പോയേക്കുമ്പോഴേക്കും, യുവാവിനെ ആത്മഹത്യ പൂർണമായിരുന്നു.