അലാമിപ്പള്ളി ബസ് സ്റ്റാന്റിൽ മദ്യസേവ

കാഞ്ഞങ്ങാട്:  അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിൽ  മദ്യസേവ. ബസ് സ്റ്റാന്റിലെ പടിഞ്ഞാറ് ഭാഗത്ത് ഏറ്റവും പിറകിലുള്ള കെട്ടിടത്തിന്റെ പരിസരത്താണ് മദ്യസേവ. മദ്യശാലയിലേക്ക് കടന്നു പോകുന്ന ഗേറ്റിനോട് ചേർന്നുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുന്നിൽ ഒഴിഞ്ഞ മദ്യ കുപ്പികൾ ഉപേക്ഷിച്ച നിലയിൽ കാണാം.

പൊട്ടിയ മദ്യകുപ്പിക്കഷണങ്ങൾ വഴിയാത്രക്കാരുടെ കാലിൽ ഏത് സമയവും തുളഞ്ഞു കയറാൻ സാധ്യതയേറെയാണ്. പോലീസിന്റെയും, നാട്ടുകാരുടെയും ശ്രദ്ധയില്ലാതെ വിശാലമായി മദ്യപിക്കാനുള്ള സൗകര്യം അലാമിപ്പള്ളി ബസ് സ്റ്റാന്റിനകത്തുണ്ട്.

LatestDaily

Read Previous

പ്ലസ്ടു പെൺകുട്ടിയെ കൽപ്പണയിൽ പീഡിപ്പിച്ച യുവാവ് റിമാന്റിൽ

Read Next

മദ്യം പിടികൂടിയ കേസിൽ ജ്വല്ലറിയുടമ മുങ്ങി