കാഞ്ഞങ്ങാട് ആയുർവ്വേദ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പിഴയിട്ടതിന് കാരണം മെഡിക്കൽ ഡയറക്ടറുടെ അനാസ്ഥ

കാഞ്ഞങ്ങാട്: പറക്കളായി പി. എൻ. പണിക്കർ ആയുർവ്വേദ കോളേജിന്  സുപ്രീം കോടതി 10 ലക്ഷം രൂപ പിഴയിട്ടതിന് കാരണം, കോളേജ് മെഡിക്കൽ ഡയറക്ടറുടെ അനാസ്ഥ. കോളേജിൽ 6 മെഡിക്കൽ സീറ്റുകളുടെ ഒഴിവുകൾ മേൽനോട്ടസമിതിക്ക് റിപ്പോർട്ട് ചെയ്യാതെ തന്നിഷ്ടപ്രകാരം മെഡിക്കൽ ഡയറക്ടർ  നേരിട്ട് അനുവദിച്ചതാണ് സുപ്രീം കോടതി വരെ നീണ്ട കേസിന്റെ ഉത്ഭവകാരണം.

കോൺഗ്രസ് നേതാവായ ചെറുവത്തൂരിലെ ഡോ. കെ. വി. ശശിധരനാണ് മെഡിക്കൽ ഡയറക്ടറുടെ അധികാരമുപയോഗിച്ച് 2018–19 വർഷത്തിൽ 6 വിദ്യാർത്ഥികൾക്ക് പി. എൻ. പണിക്കർ ആയുർവ്വേദ കോളേജിൽ മെഡിക്കൽ സീറ്റ് നൽകിയത്. പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെയാണ് സീറ്റ് ദാനം നടന്നത്. മെഡിക്കൽ സീറ്റിന് വിദ്യാർത്ഥികളിൽ നിന്ന് പണവും വാങ്ങിയിരുന്നു. കോളേജുകളിൽ  ഒഴിവു വരുന്ന സീറ്റുകൾ സംസ്ഥാന തലത്തിലുള്ള മേൽനോട്ട സമിതിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് ഡോ. കെ. വി. ശശിധരൻ  സ്വന്തം നിലയിൽ സീറ്റ്  അലോട്ട് ചെയ്തത്. കോൺഗ്രസ് നേതാവ് കെ. പി. കുഞ്ഞിക്കണ്ണൻ, പി.എൻ. പണിക്കർ ട്രസ്റ്റിന്റെ ചെയർമാനായിരുന്ന കാലത്താണ് ഡോ. കെ. വി. ശശിധരനെ മെഡിക്കൽ ഡയറക്ടറായി നിയമിച്ചത്.

ചെറുവത്തൂർ സ്വദേശിനിക്ക് പെരിയ കേന്ദ്രസർവ്വകലാശാലയിലെ ജോലിയാവശ്യത്തിന് വ്യാജ എക്സ്പീരിയൻസ്  സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ   ഇദ്ദേഹത്തിനെതിരെ കേന്ദ്ര സർവ്വകലാശാല അധികൃതർ അന്വേഷണം നടത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് പി. എൻ. പണിക്കർ ആയുർവ്വേദ മെഡിക്കൽ കോളേജ് ഉദിനൂർ നടക്കാവിലെ പ്രവാസി വ്യവസായി  ബാബുവിന് കൈമാറിയിരുന്നു. ഇദ്ദേഹമാണ് കോളേജിന്റെ  നിലവിലെ നടത്തിപ്പ് ചുമതലക്കാരൻ. വളഞ്ഞ വഴിയിൽക്കൂടി സീറ്റ് നൽകിയതു മൂലം സുപ്രീം കോടതി വിധിച്ച 10 ലക്ഷം രൂപ ഇതിനകം സുപ്രീം കോടതിയിൽ അടച്ചു.

LatestDaily

Read Previous

കാണാതായ രസ്ന കളമശ്ശേരിയിൽ

Read Next

ബങ്കളം കുഞ്ഞികൃഷ്ണനും, ഏ.ദാമോദരനും സിപിഐയുടെ പരസ്യ ശാസന