അസുഖ ബാധിതനായി മരണപ്പെട്ട സൈനീകന്റെ മൃതദേഹം നാട്ടിലെത്തിച്ചു

നീലേശ്വരം:അസുഖ ബാധിതനായി മരണപ്പെട്ട സൈനീകന്റെ മൃതദേഹം നാട്ടിലെത്തിച്ചു.  ചാത്തമത്തെ മെട്ടക്ക് രാമൻ്റെയും ജാനകിയുടെയും മകൻ എം.ഷാജിയാണ് 39,  മരിച്ചത്.

വിശാഖപട്ടണം സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ത്യൻ ആർമിയിൽ വിശാഖപട്ടണത്തെ മിലിട്ടറി എൻജിനിയറിങ്ങ് സർവീസ് ഡിപാർട്മെൻ്റിൽ നായിബ് സുബേദാർ ആയിരുന്നു 2002 ൽ ആണ് കരസേനയിൽ ചേർന്നത്. ഭാര്യ: ടി.എ.അനുശ്രീ. മക്കൾ: നിഹാൻ ഷാജി, അഗ്നേയ് ഷാജി.സഹോദരൻ: എം.ബാബു.

ഇന്നു രാവിലെ നാട്ടിലെത്തിച്ച മൃതദേഹം  എട്ടരക്ക് ചാത്തമത്ത് വായനശാലയിൽ പൊതുദർശനത്തെ തുടർന്ന് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

LatestDaily

Read Previous

കത്തികാട്ടി അംഗൺവാടി ടീച്ചറുടെ സ്വർണ്ണമാല തട്ടിയെടുക്കാൻ ശ്രമം

Read Next

സ്വാഗത് ഭണ്ഡാരി രൺബീർ കാസർകോട്ടെ ആദ്യ വനിതാ കലക്ടർ