ഭർതൃമതി വീടുവിട്ടത് ഫേസ്ബുക്ക് കാമുകനൊപ്പം

കാഞ്ഞങ്ങാട്: പെരിയ മൂന്നാംകടവ് ഭർതൃമതി വീടുവിട്ടത് ഫേസ് ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പമാണെന്ന് പോലീസിന് സൂചന ലഭിച്ചു. പെരിയ മൂന്നാം കടവിലെ പ്രഭാകരന്റെ ഭാര്യ ദീപ്തിയാണ് 32, ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ടത്. എട്ട് വയസ്സുകാരനായ മകനൊപ്പമാണ് കഴിഞ്ഞ ദിവസം രാവിലെ ദീപ്തിയെ കാണാതായത്.

ഭാര്യയെയും മകനെയും കാൺമാനില്ലെന്ന പ്രഭാകരന്റെ പരാതിയിൽ ബേക്കൽ പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ ഫേസ് ബുക്കിൽ പരിചയപ്പെട്ട ആൾക്കൊപ്പമാണ് ദീപ്തി വീടുവിട്ടതെന്ന സൂചന ലഭിക്കുകയായിരുന്നു. ഭർതൃമതിയുടെ സെൽഫോൺ സ്വിച്ച് ഒാഫിലാണ്. 10 വയസ്സുള്ള കുട്ടിയെ ഭർത്താവിനൊപ്പം നിർത്തി ഇളയ കുട്ടിയുമായാണ് ദീപ്തി വീടുവിട്ടത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് ആദ്യം ചോദ്യം ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടക്കുന്നു.

Read Previous

കാഞ്ഞങ്ങാട്ടും അജാനൂരും സമ്പൂർണ്ണ അടച്ചിടൽ

Read Next

കോവിഡ് വ്യാപനത്തിനിടെ വെല്ലുവിളിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് അധികാരികൾ മുഖം തിരിച്ചു