കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്തും കാഞ്ഞങ്ങാട് നഗരസഭ പ്രദേശവും കോവിഡ് ഡി- കാറ്റഗറിയിൽ വീണു. ഇതേ തുടർന്ന് പഞ്ചായത്തിലെയും നഗരസപ്രദേശത്തേയും വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിടാൽ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വെള്ളി, ശനി ദിവസങ്ങളിലുള്ള രീതിയിൽ അടച്ചിടൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരുത്താൻ പോലീസും രംഗത്തിറങ്ങി.
നഗരപ്രദേശങ്ങളിൽ ഇന്ന് തുറന്നു വെച്ച വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പോലീസ് നഗരത്തിൽ മൈക്ക് പ്രചാരണം നടത്തി. ഡി. കാറ്റഗറിയിൽ നിന്ന് ടിപിആർ നിരക്ക് 15 ശതമാനത്തിന് താഴോട്ട് വന്നാൽ മാത്രമേ ഇനി വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കുകയുള്ളൂ. അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്ന എല്ലാ പരിപാടികളും മാറ്റി വെക്കണമെന്ന് പോലീസും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു.