കാഞ്ഞങ്ങാട്: ഭർതൃമതിയുടെ കുളിരംഗം മൊബൈൽ ക്യാമറയിൽ പകർത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ. വെസ്റ്റ് എളേരി കൂവപ്പാറ താഴത്ത് വളപ്പിൽ അമ്പുവിന്റെ മകൻ ടി. വി. അജേഷിനെയാണ് 29, ചിറ്റാരിക്കാൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭീമനടി കൂവപ്പാറ സ്വദേശിയായ നാൽപ്പതുകാരിയുടെ കുളിരംഗമാണ് അജേഷ് ജനാലവഴി മൊബൈൽ ക്യാമറയിൽ പകർത്തിയത്.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിനകത്തുള്ള കുളിമുറിയിലേക്ക് ഒളിഞ്ഞുനോക്കിയ അജേഷ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ജനാലക്കരികിൽ മൊബൈൽ ഫോൺ കണ്ട യുവതി ബഹളമുണ്ടാക്കിയപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിയാൻ സാധിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.
ഭർതൃമതി നൽകിയ പരാതിയിൽ കേസ്സെടുത്ത് രാത്രി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഭീമനടി, കൂവപ്പാറ പ്രദേശത്ത് കുറേ നാളുകളായി സ്ത്രീകളുടെ കുളിരംഗം ഒളിഞ്ഞു നോക്കുന്നത് പതിവായിരുന്നു. നാട്ടുകാർ പ്രതിയെ പിടികൂടാൻ തക്കം നോക്കിയിരിക്കെയാണ് അജേഷ് പോലീസിന്റെ പിടിയിലായത്.