സൗത്ത് വാഹനാപകടം ഇന്നോവയുടെ അമിത വേഗത

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ ഒരാളുടെ മരണത്തിന് കാരണമായ  വാഹനാപകടമുണ്ടായത് കാർ ഓടിച്ചിരുന്നയാളുടെ അമിത വേഗതയെത്തുടർന്നാണെന്ന് കണ്ടെത്തി. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലൻസിന്റെ തൊട്ടുപിന്നാലെ സഞ്ചരിച്ച ഇന്നോവ കാർ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു.

റോഡിലെ ഗതാഗത തടസ്സങ്ങളിൽ നിന്നും ഒഴിവാകാൻ മുന്നിലുള്ള ആംബുലൻസ് വാഹനങ്ങളുടെ തൊട്ടുപിറകെ ചില വാഹനങ്ങൾ ഓടിക്കുന്നത് റോഡിൽ പതിവ് കാഴ്ചയാണ്. ഏറ്റവും അപകടം പിടിച്ച ഇത്തരം യാത്രകൾ വാഹനാപകട സാധ്യത ഇരട്ടിയാക്കുമെന്ന് ആംബുലൻസ് ഡ്രൈവർമാർ പറയുന്നു. ഗതാഗതക്കുരുക്കൊഴിവാക്കി എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്താനുള്ള ശ്രമമാണ് വാഹന ഡ്രൈവർമാരെയും ഇരുചക്ര വാഹന യാത്രക്കാരെയും അപകടം നിറഞ്ഞ ഡ്രൈവിംഗിന് പ്രേരിപ്പിക്കുന്നത്.  രാത്രി എട്ട് മണിയോടെ ആംബുലൻസിന്റെ സൈറൺ ശബ്ദം കേട്ടതിന് പിന്നാലെ വാഹനങ്ങൾ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. അപകട സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് കാറിനകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.

അപകടത്തിൽ കുമ്പള ആരിക്കാടിയിലെ അബ്ദുള്ളയുടെ മകൻ അലിയാണ് 32, മരണപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊടിയമ്മയിലെ സിദ്ധിഖ് മംഗളൂരുവിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. കെഎസ്ആർടി ബസ്് ഡ്രൈവർ രാജേഷിനും അപകടത്തിൽ സാരമായി പരിക്കേറ്റു. ബസ് യാത്രക്കാരായ സുരേന്ദ്രൻ 63, ഇഖ്ബാൽ നഗർ സ്വദേശികളായ ഷഫാന 16, നിഷാന 21, റാഷിദ 28, ഫർസാന 33, എന്നിവരും പരിക്കേറ്റ് ചികിൽസയിലാണ്. അധ്യാപിക സി. പി. ശുഭയുടെ ഭർത്താവാണ് ഖാദി കേന്ദ്രം  മാനേജരായ സുരേന്ദ്രൻ.  അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് ബസ്് ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.

LatestDaily

Read Previous

മരംകൊള്ള സിപിഐ കുരുക്കിൽ

Read Next

ജനാല വഴി പ്ലസ് വൺ പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവിനെതിരെ കേസ്