നഗരഭരണത്തിൽ അതിരുവിട്ട് മുൻകൂർ അനുമതി

കാഞ്ഞങ്ങാട്: നഗരഭരണത്തിൽ ചെയർപേഴ്സന്റെ മുൻകൂർ അനുമതി വർദ്ധിച്ചുവരുന്നു. കോവിഡ് മഹാമാരി മറയാക്കി അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ എന്ന പേരിൽ മാസങ്ങളായി കൗൺസിലിനെ അറിയിക്കാതെ മിക്ക പ്രവർത്തനങ്ങളിലും ചെയർപേഴ്സൺ മുൻകൂർ അനുമതി  നൽകിയിരിക്കയാണ്. പുതിയകോട്ടയിൽ നൂറുമീറ്റർ ഓടയിലെ മണ്ണ് കോരിക്കളഞ്ഞതിന് ഒരു ലക്ഷം രൂപയാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്ക്  ചെയർപേഴ്സൺ കെ.വി. സുജാത മുൻകൂർ നൽകിയത്.

തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിലനിൽക്കുമ്പോൾ ഓടയിലെ മണ്ണ് നീക്കൽ പ്രവൃത്തി ഉദ്യോഗസ്ഥരെ ഏൽപ്പിച്ച നടപടിയിൽ അഴിമതി നടന്നു. കാലവർഷത്തിന് മുമ്പ്  ഓടയിലെ മണ്ണ് നീക്കേണ്ടതായി വന്നാൽപ്പോലും മത്സര സ്വഭാവമുള്ള അടിയന്തര ടെണ്ടർ ക്ഷണിച്ച് ചെയ്യാൻ സാധിക്കുന്ന മണ്ണ് നീക്കലാണ് ഒരു ലക്ഷം രൂപ ചിലവിൽ ഉദ്യാഗസ്ഥർ ചെയ്തത്. നൂറു മീറ്റർ ഓടയിലെ മണ്ണ് നീക്കിയിട്ട് വർഷം 14 കഴിഞ്ഞുവെന്ന് ഇടതു കൗൺസിലർമാരുടെ യോഗത്തിൽ ചെയർപേഴ്സൺ പറഞ്ഞിരുന്നുവെങ്കിലും,  4 വർഷം മുമ്പ് പുതിയകോട്ട ഓടയിലെ മണ്ണ് നീക്കം ചെയ്തതിന് തെളിവുകളുണ്ട്.

LatestDaily

Read Previous

കോവിഡ്: മരിച്ചവരിൽ ആയിരത്തോളം പ്രവാസികൾ

Read Next

സ്വർണ്ണക്കടത്ത് കേസ് : ഉദിനൂർ സ്വദേശിയുടെ കാർ കസ്റ്റംസ് പിടികൂടി