കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ ജഢങ്ങൾ കണ്ടെത്തി

ഉദുമ: കീഴൂരിൽ തോണി മറിഞ്ഞ് കടലിലകപ്പെട്ട മൂന്ന് യുവാക്കളുടെ ജഢം കണ്ടെത്തി.പാലക്കുന്ന് കോട്ടിക്കുളം കോടി കടപ്പുറത്താണ് കാസർകോട് സ്വദേശികളായ മത്സ്യ തൊഴിലാളികളുടെ ജഢം കരയ്ക്കടിഞ്ഞത്. ഇന്നലെ രാവിലെ കാസർകോട് നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഏഴംഗ സംഘം സഞ്ചരിച്ച തോണിയാണ് കീഴൂർ കടപ്പുറത്തിന് 500 മീറ്റർ അകലെ കടലിൽ മറിഞ്ഞത്.

കാസർകോട് കടപ്പുറത്തെ കെ. ആർ. ശശിധരന്റെയും സാവിത്രിയുടെയും മകൻ  എസ്. സന്ദീപ് 28, ഷൺമുഖന്റെയും റീനയുടെയും മകൻ എസ്. കാർത്തിക്ക് 19, അമ്പാടിക്കടവന്റെയും, കല്യാണിയുടെയും മകൻ ഏ. രതീശൻ 32, എന്നിവരെയാണ് ഇന്നലെ കടലിൽ തോണി മറിഞ്ഞ് കാണാതായത്. കോട്ടിക്കുളത്തെ എസ്. രവി, കാസർകോട് കടപ്പുറത്തെ ബി. മണിക്കുട്ടൻ, എൽ. ഷിബിൻ, വി. ശശി എന്നിവർ മറിഞ്ഞ തോണിയിൽ പിടിച്ച് നീന്തി രക്ഷപ്പെട്ടിരുന്നു.

കടലിലകപ്പെട്ട 3 പേർക്ക് വേണ്ടി ഫിഷറീസും, തീരദേശ പോലീസും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൂവരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ശക്തമായ തിരമാലയിൽപ്പെട്ടാണ് തോണി കീഴ്മേൽ മറിഞ്ഞത്. അപകടത്തിൽ മരിച്ച കാർത്തിക് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ദുബായിലേക്ക് വിസ ലഭിച്ചിരുന്നെങ്കിലും, കോവിഡ് സാഹചര്യത്തിൽ യാത്ര മാറ്റിവെക്കുകയായിരുന്നു. സഹോദരി ജ്യോതിക. സന്ദീപിന്റെ വിവാഹത്തിന് തയ്യാറെടുപ്പുകൾ നടന്നുവരുന്നതിനിടെയാണ് അപകടം. നിശ്ചയിച്ചുറപ്പിച്ച വിവാഹം കോവിഡ് കാരണം നീണ്ടു പോകുകയായിരുന്നു. സഹോദരങ്ങൾ സവിനേഷ്, സവിന. 

പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ ആശ്രയമായിത്തീർന്ന രതീഷ് 18 വയസ്സുമുതൽ മത്സ്യബന്ധനത്തൊഴിലാളിയാണ്. ഭാര്യ ഗീതു. അംഗൺവാടിയിൽ പഠിക്കുന്ന റോഷിത്ത്, രണ്ട് വയസ്സുള്ള മുത്തുമണി എന്നിവർ മക്കളാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോവിഡ് പ്രോട്ടോകോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

LatestDaily

Read Previous

പാന്റ്സിനുള്ളിൽ സ്വർണ്ണം പൂശി കള്ളക്കടത്ത്, പുതുവഴി പരീക്ഷിച്ച യുവാവ് പിടിയിൽ

Read Next

ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് നഗരസഭയുടെ അനുമതിയില്ല