അഞ്ജലിയെ കണ്ടെത്താൻ പോലീസ് ലുക്ക്ഔട്ട് ഇറക്കിയത് ഹൈക്കോടതി ഇടപെട്ടതുമൂലം

കാഞ്ഞങ്ങാട്:  വീടുവിട്ട് തെലുങ്കാനയിലെത്തിയ പുല്ലൂർ പൊള്ളക്കട പെൺകുട്ടി കെ. അഞ്ജലിയെ കണ്ടെത്താൻ  അമ്പലത്തറ പോലീസ്  ആന്ധ്രയിൽ മൊത്തം ലുക്ക്ഔട്ട് പോസ്റ്റർ ഇറക്കിയത് കേരള ഹൈക്കോടതി ഇടപെട്ടതിനാൽ. അഞ്ജലിയെ തേടി ഹൈദരബാദിൽച്ചെന്ന പോലീസ്  സംഘം വെറും കൈയ്യോടെ തിരിച്ചെത്തിയതിന് ശേഷം  പെൺകുട്ടിയുടെ പിതാവ് ശ്രീധരൻ  കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു.

പെൺകുട്ടിയെ കണ്ടെത്തണമെന്ന് ഹൈക്കോടതി അമ്പലത്തറ പോലീസിന് നിർദ്ദേശം നൽകിയ ശേഷമാണ് പോലീസ് വ്യാപകമായി തെലുങ്കാനയിൽ ലുക്ക്ഔട്ട് നോട്ടീസിറക്കിയത്. തെലുങ്കാനയിലെ ഒട്ടുമുക്കാൽ പോലീസ് സ്റ്റേഷനുകളിലും മലയാളി പെൺകുട്ടിയുടെ തിരോധാനം സംബന്ധിച്ച് പോലീസ്  ലുക്ക്ഔട്ട് പോസ്റ്ററുകൾ  ഇറക്കിയിരുന്നു. തെലുങ്കാന  സിർസിങ്കി പോലീസ്  സ്റ്റേഷൻ പരിധിയിലുള്ള ഒായോ ലോഡ്ജിൽ നിന്നാണ് പോലീസ് അഞ്ജലിയെ കണ്ടെത്തിയത്.

ആന്ധ്രയിൽ നിന്ന് അമ്പലത്തറയിലെത്തിച്ച അഞ്ജലി പോലീസിന്റെ ചോദ്യം ചെയ്യലുകൾക്ക് പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറാനാണ് വീടുവിട്ടതെന്നാണ് അഞ്ജലി ഏറ്റവുമൊടുവിൽ  പോലീസിന് മൊഴി നൽകിയത്. ഇത് ഒരു പരിധിവരെ കള്ളമായിരുന്നു. കാരണം വിവാഹം നിശ്ചയിച്ച ശേഷം ഉദുമ സ്വദേശിയായ പ്രതിശ്രുത വരനുമായി അഞ്ജലി കടൽത്തീരത്തും, കാഞ്ഞങ്ങാട് നഗരത്തിലും ഒരുമിച്ച് പോവുകയും, പ്രതിശ്രുത വരൻ വില കൂടിയ സെൽഫോൺ അഞ്ജലിക്ക് വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു.

ഈ സെൽഫോൺ ഏപ്രിൽ 20–ന് ചെന്നൈയിൽ അഞ്ജലി വിൽക്കുകയും, ഈ ഫോൺ വാങ്ങിയ ആൾ പുതിയ സിംകാർഡ് ഫോണിൽ തിരുകിയപ്പോഴാണ് അഞ്ജലിയുടെ ലൊക്കേഷൻ ചെന്നൈയിലാണെന്ന് സൈബർ സെൽ തിരിച്ചറിഞ്ഞത്. 2021 ഏപ്രിൽ 19–ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2–30 നുള്ള ചെന്നൈ മെയിലിന് അഞ്ജലി കയറുകയും, 20–ന് രാവിലെ ചെന്നൈയിലെത്തുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

തൽസമയം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് അഞ്ജലി ചെന്നൈയിലേക്ക് ടിക്കറ്റ് റിസർവ്വ് ചെയ്തതിന് തെളിവുകളില്ല. 21–ന് ഉച്ചയ്ക്ക് 1–15 മണിക്കാണ് 15 ലക്ഷം രൂപ വിലമതിക്കുന്ന വിവാഹത്തിന് കരുതിവെച്ച സ്വർണ്ണാഭരണങ്ങളുമായി അഞ്ജലി പൊള്ളക്കടയിലെ വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്ന് ഒന്നര മണിക്ക് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെത്തി ചെന്നൈയ്ക്ക് ബർത്ത് റിസർവ്വ് ചെയ്യാനുള്ള സാഹചര്യം അഞ്ജലിക്ക്  ഒരിക്കലും കിട്ടില്ല.

കാരണം, മംഗളൂരുവിൽ നിന്ന് ട്രെയിൻ പുറപ്പെട്ട ശേഷം ചെന്നൈയ്ക്ക് കാഞ്ഞങ്ങാട്ട് നിന്ന് റിസർവ്വേഷൻ കൊടുക്കില്ല. ഇതുവെച്ച് നോക്കുമ്പോൾ അഞ്ജലി രണ്ടുനാൾ മുമ്പെങ്കിലും കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ചെന്നൈയ്ക്കുള്ള റിസർവ്വേഷൻ ബുക്ക് ചെയ്തു കാണണം. കോവിഡ് കാലമായതിനാൽ റിസർവ്വേഷനില്ലാതെ ഒരിക്കലും കാഞ്ഞങ്ങാട്ട് നിന്ന് ചെന്നൈയ്ക്കുള്ള ട്രെയിനിൽ യാത്ര ചെയ്യാനും കഴിയില്ല.

തെലുങ്കാന സിർസി പോലീസ്  അഞ്ജലി താമസിച്ച മുറിയിലെത്തിയത് മെയ് 31–നാണ്. അമ്പലത്തറ പോലീസ് അഞ്ജലിയെ വൈദ്യ പരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ ദേഹപരിശോധനയ്ക്ക് സമ്മതം മൂളിയ  അഞ്ജലി പിന്നീട് ഗർഭാശയ രോഗ  വിദഗ്ധ പരിശോധനയ്ക്ക് തൊട്ടപ്പോൾ കൈ തട്ടിമാറ്റി അക്രമസ്വഭാവം കാണിക്കുകയായിരുന്നു.- ഇതേതുടർന്ന് വൈദ്യ പരിശോധന നടന്നില്ല. അഞ്ജലിക്ക് കൗൺസിലിംഗ് നൽകണമെന്ന് ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിദഗ്ധൻ ശ്രീജിത് കൃഷ്ണൻ നിർദ്ദേശിച്ചുവെങ്കിലും ഈ പെൺകുട്ടി ഇപ്പോഴും വീട്ടുതടങ്കലിലാണ്.

LatestDaily

Read Previous

ഡിസിസിയിൽ ഫോട്ടോ വിവാദം

Read Next

കാഞ്ഞങ്ങാട്ട് സോളാർ വിളക്കുകൾ പരിപാലിക്കുന്നതിനെ ചൊല്ലി തർക്കം കരാറുകാരനെ രക്ഷിക്കാൻ നഗരസഭാ നീക്കം