കോവിഡ് മാനദണ്ഡം കാറ്റിൽപ്പറന്നു; ജില്ലാശുപത്രിയിൽ തിക്കും തിരക്കും

കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാടെ കാറ്റിൽ പറത്തുന്നു. ഒപി ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിലും, ഒപിയിൽ പരിശോധിക്കുന്ന ഡോക്ടർമാരുടെ മുറികൾക്ക് മുന്നിലും രാവിലെ മുതൽ വലിയ തിരക്കാണ്. സാമൂഹ്യ അകലം പാലിക്കാതെ രോഗികളും ഇവരുടെ കൂട്ടിരിപ്പിനെത്തുന്നവരും ക്യൂവിൽ നിൽക്കുന്നത് പതിവ് കാഴ്ചയായി.

സെക്യൂരിറ്റിയുൾപ്പെടെ ആശുപത്രി അധികൃതരും നിസ്സഹായരാണ്. ഇവർ പറഞ്ഞാലും കൂട്ടംകൂടി നിൽക്കുന്ന പ്രവണത ഒഴിവാക്കാൻ ആശുപത്രിയിലെത്തുന്നവർ തയ്യാറാകുന്നില്ല. പലതരത്തിലുള്ള രോഗവുമായെത്തുന്നവരിൽ കോവിഡ് പകരാൻ സാധ്യത കൂടുതലാണെന്നിരിക്കെയാണ് ജില്ലാശുപത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ പോകുന്നത്. പോലീസിനെ വിന്യസിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി ജീവനക്കാർ.

LatestDaily

Read Previous

എൽഐസി ഏജന്റായ ഭർതൃമതിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ കാർ ഷോറൂം മാനേജർ കസ്റ്റഡിയിൽ

Read Next

കോവിഡ് നിയന്ത്രണം കടുപ്പിച്ചു; കാഞ്ഞങ്ങാട്ടും അജാനൂരും സി. പട്ടികയിൽ