എൽഐസി ഏജന്റായ ഭർതൃമതിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ കാർ ഷോറൂം മാനേജർ കസ്റ്റഡിയിൽ

A vector icon of an employee making a phone call.

കാഞ്ഞങ്ങാട്: എൽഐസി  ഏജന്റായ ഭർതൃമതിയെ നിരന്തരം മൊബൈൽ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ കാർഷോറൂം മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം  സ്വദേശിനിയായ ഭർതൃമതിയുടെ പരാതിയിൽ ആറങ്ങാടി കെവിആർ കാർ ഷോറൂം മാനേജർ രഞ്ജിത്തിനെയാണ്  ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകുന്നേരം 5 മണി മുതൽ യുവതിയുടെ സെൽഫോണിലേക്ക് രഞ്ജിത്ത് നിരന്തരം വിളിക്കുകയും , വാട്സാപ്പ് സന്ദേശമയക്കുകയും ചെയ്തു. അരമണിക്കൂറിനിടെ 40 തവണ ഭർതൃമതിയെ രഞ്ജിത്ത് വിളിച്ചു. ഫോൺവിളി തുടർന്നതോടെ യുവതി പരാതിയുമായി പോലീസിലെത്തി. ഭർതൃമതി പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുമ്പോഴും,  രഞ്ജിത്തിന്റെ കോൾ വന്നു. ഫോൺകോൾ നേരിട്ട് കണ്ട പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ കെവിആർ ഷോറൂമിൽ കാർ വാങ്ങാൻ പോയപ്പോൾ രഞ്ജിത്തിന്റെ നമ്പർ വാങ്ങി ഫോണിൽ സേവ് ചെയ്യുകയായിരുന്നുവെന്നും, രഞ്ജിത്തിന് തന്റെ നമ്പർ നൽകിയിരുന്നുവെന്നും ഭർതൃമതി പറഞ്ഞു. യുവതിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ്  നടപടികൾ ആരംഭിച്ചു.

LatestDaily

Read Previous

കൗൺസിലർ ബനീഷ് രാജിന്റെ മരണത്തിൽ ദുരൂഹത പരത്താൻ എലിവിഷം കൊണ്ടുവെച്ചതായി ആരോപണം

Read Next

കോവിഡ് മാനദണ്ഡം കാറ്റിൽപ്പറന്നു; ജില്ലാശുപത്രിയിൽ തിക്കും തിരക്കും