ഡോ. വി. ബാലകൃഷ്ണൻ കാഞ്ഞങ്ങാട് ഡിവൈഎസ്പി

കാഞ്ഞങ്ങാട്:  കാസർകോട് വിജിലൻസ് ഡിവൈഎസ്പി ഡോക്ടർ വി. ബാലകൃഷ്ണനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചു. ഉദുമ പഞ്ചായത്തിലെ കുതിരക്കോട് സ്വദേശിയും,  കല്ലടിക്കോടൻ കഥകളിയുടെ പ്രയോക്താവുമായ പരേതനാ നായ നാട്യരത്നം കണ്ണൻ  പാട്ടാളിയുടെ ഇളയ പുത്രനാണ്.

വയനാട്ടിൽ എം. എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ കീഴിൽ ആദിവാസികളുടെ ഔഷധ സസ്യങ്ങളായ കാട്ടുകാച്ചിലുകളെക്കുറിച്ച് നടത്തിയ റിസർച്ചിന് ഡോക്ടറേറ്റ് ലഭിച്ചു. സർക്കിൾ ഇൻസ്പെക്ടറായിരുന്നപ്പോൾ പോലീസ് വകുപ്പിൽ നിന്ന് അവധിയെടുത്ത ബാലകൃഷ്ണൻ വയനാട്ടിലെ പുത്തൂർ വയലിൽ 30 ഏക്കറിൽ പരന്നുകിടക്കുന്ന എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ ഡയറക്ടറായും സേവനമനുഷ്ടിച്ചു.

സർവ്വീസിൽ തിരിച്ചെത്തിയ ശേഷം കേരള സർക്കാരിന്റെ ജൈവ വൈവിധ്യകേന്ദ്രത്തിൽ തിരുവനന്തപുരത്ത് മെമ്പർ സിക്രട്ടറിയായി 3 വർഷം അന്യത്ര സേവനമനുഷ്ടിച്ചു. തികഞ്ഞ പരിസ്ഥിതി പ്രവർത്തകനായ ബാലകൃഷ്ണൻ സബ് ഇൻസ്പെക്ടറായും,  ഇൻസ്പെക്ടറായും  കാസർകോട്, നീലേശ്വരം, കൽപ്പറ്റ, പേരാവൂർ, മൂവാറ്റുപുഴ, കാസർകോട്  വിജിലൻസ് എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു.

പശ്ചിമഘട്ട മലനിരകളിൽ കണ്ടെത്തിയ അപൂർവ്വയിനം ചെടിക്ക് ഗവേഷകർ “ടൈലോഫേരിയ ബാലകൃഷ്ണാനി” എന്ന് നാമകരണം ചെയ്തത് വി. ബാലകൃഷ്ണന്റെ പ്രകൃതി  പരിസ്ഥിതി സ്നേഹം കണ്ടെത്തിയതിനാലാണ്.

LatestDaily

Read Previous

68 പിടികിട്ടാപ്പുള്ളികളടക്കം കാഞ്ഞങ്ങാട്ട് 200 വാറണ്ട് പ്രതികൾ പിടിയിൽ

Read Next

അഫീസയെ ഹൈക്കോടതി അജിനൊപ്പം വിട്ടയച്ചു