മലപ്പുറത്ത് പെൺകുട്ടിയെ കാറിൽ പീഡിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:  മലപ്പുറം മമ്പറത്ത് 17 വയസ്സുകാരിയെ കാറിനുള്ളിൽ പീഡിപ്പിച്ച കാഞ്ഞങ്ങാട് സ്വദേശികളായ മൂന്നംഗ സംഘത്തെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ആവിയിൽ സ്വദേശി നിയാസ് 20, കാഞ്ഞങ്ങാട് സ്വദേശികളായ അബൂതാഹിർ 19, ഷാഹിദ് 20, എന്നിവരാണ് പിടി്യിലായത്. വാഹന പരിശോധനയ്ക്കിടെ കാറിൽ മൂന്ന് യുവാക്കൾക്കൊപ്പം പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ പോലീസ് നാല് പേരെയും കാറുൾപ്പെടെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തതിനെതുടർന്നാണ് കാറിനകത്ത് നടന്ന പീഡന വിവരം പുറത്തായത്.

ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റുകളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്ന സംഘത്തിൽപ്പെട്ടവാരാണിവരെന്നാണ് സൂചനയുണ്ട്. കാറിലുണ്ടായിരുന്ന കുണ്ടൂർ സ്വദേശിയായ പെൺകുട്ടിയെ സംഘം സമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട ശേഷമാണ് വലയിലാക്കിയത്.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൂടുതൽ പെൺകുട്ടികളെ സംഘം വലയിലാക്കിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഘം പരസ്പര വിരുദ്ധമായ- മൊഴി നൽകി, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.

Read Previous

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിനെതിരെ നിയന്ത്രണം

Read Next

പണപ്പിരിവ്: കൺട്രോൾ റൂമിൽ നിന്ന് മൂന്ന് ഡ്രൈവർമാരെ മാറ്റി