ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സർക്കാർ വാഹനങ്ങൾ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന നിർദ്ദേശം വന്നതോടെ സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധനവില ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വാഹനങ്ങളുടെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ശരാശരി ഇന്ധന ഉപഭോഗത്തിന് മുകളിൽ കൂടുതൽ ഇന്ധനം ആവശ്യമായി വരികയാണെങ്കിൽ മുൻകൂർ അനുമതി വാങ്ങിക്കണമെന്ന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് വാഹനങ്ങളുടെയടക്കം അധിക ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്.
വിവിധ സർക്കാർ വകുപ്പുകൾക്കനുവദിച്ച വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്കു പുറമെ ഉദ്യോഗസ്ഥരുടെ സ്വകാര്യാവശ്യങ്ങൾക്കും കൂടി കാലാകാലമായി ഉപയോഗിച്ചുവരുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മക്കളെ സ്കൂളിൽ കൊണ്ടുവിടാനും, മാർക്കറ്റിൽ നിന്നും വീട്ടു സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാനും, വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനും സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്.
സർക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും, ശമ്പളവും ലഭിക്കുന്ന ഉദ്യോഗസ്ഥർ സ്വകാര്യാവശ്യങ്ങൾക്ക് കൂടി സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുമ്പോൾ ചോരുന്നത് പൊതുജനത്തിന്റെ നികുതിപ്പണമാണ്. സർക്കാർ വാഹനങ്ങളുടെ ഉപയോഗത്തിൽ നിബന്ധനകൾ വെച്ചതോടെ വാഹനങ്ങളുടെ ദുരുപയോഗം തടയാനാകുമെന്നാണ് പ്രതീക്ഷ.-