ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിവാഹത്തിന് വാങ്ങിവെച്ച 15 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളുമായി ഏപ്രിൽ 19– ന് വീടുവിട്ടു പോയ പുല്ലൂർ പൊള്ളക്കടയിലെ ബിരുദ വിദ്യാർത്ഥിനി കെ. അഞ്ജലി 21, ദുരൂഹയാത്രയിൽ മുംബൈയിലും എത്തിപ്പെട്ടു. കാഞ്ഞങ്ങാട്ട് നിന്ന് 19–ന് ചെന്നൈ മെയിലിന് കയറിയ അഞ്ജലി 20–ന് കാലത്ത് ചെന്നൈയിലെത്തി.
സ്വന്തം സെൽഫോൺ ചെന്നൈയിലെ ഷോപ്പിൽ വിൽപ്പന നടത്തി. പിന്നീട് ചെന്നൈ–ബംഗളൂരു എക്സ്പ്രസ്സിൽ 21–ന് ബംഗളൂരുവിലെത്തി. ബംഗളൂരുവിൽ നിന്ന് കച്ചിഗുഡ എക്സ്പ്രസ്സിൽ ഹൈദരാബാദിലേക്ക് ടിക്കറ്റ് റിസർവ്വ് ചെയ്തുവെങ്കിലും, ആ ദിവസം ട്രെയിനിൽ യാത്ര ചെയ്തില്ല. 21–ന് ബംഗളൂരിൽ നിന്ന് ബസ്സിൽ മുംബൈയിലെത്തുകയും അന്നു രാത്രി തന്നെ ബസ്സിൽ വീണ്ടും ഹൈദരാബാദിലേക്ക് മടങ്ങി.
ഹൈദരാബാദിൽ നിന്ന് തെലുങ്കാനയിലെ മണികൊണ്ട പട്ടണത്തിലെത്തിയ ശേഷം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. അമ്പലത്തറ പോലീസ് ഹൈദരാബാദിൽ ഇറക്കിയ ലുക്ക്ഔട്ട് നോട്ടീസ് ശ്രദ്ധയിൽപ്പെട്ട മണികൊണ്ട ടൗണിലെ ഒായോ ഹോട്ടൽ നടത്തിപ്പുകാരൻ അങ്കൂർ അഞ്ജലി ലോഡ്ജിൽ തനിച്ചു താമസിക്കുന്ന വിവരം സിർസിങ്കി പോലീസ് സ്റ്റേഷനിൽ അറിയിച്ചു.
സിർസിങ്കി പോലീസ് ഒായോ ഹോട്ടലിലെത്തി അഞ്ജലിയുടെ ആധാർ കാർഡും സെൽഫോണും വാങ്ങിവെച്ച ശേഷം അമ്പലത്തറ പോലീസിന് വിവരം കൈമാറി. അമ്പലത്തറയിൽ നിന്ന് വനിതാപോലീസും ഒരു എസ്ഐയും രണ്ട് എസ്്സിപി ഒാമാരും മണികൊണ്ടയിലെത്തിയാണ് അഞ്ജലിയെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്.