ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് ഭീതിക്ക് പുറമെ ജില്ലയിലെ മലയോര മേഖലകളിൽ ഡെങ്കിപ്പനി വ്യാപകമായി. മഴക്കാലം തുടങ്ങിയതോടെ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി ഡെങ്കിപ്പനി ബാധിച്ച രോഗികൾ ആശുപത്രികളിലെത്തിത്തുടങ്ങിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രികളിൽ പലതിലും ഡെങ്കിപ്പനി ബാധിച്ചവരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോവിഡ് രോഗികളെക്കൊണ്ട് സർക്കാർ ആശുപത്രികളിലെ കിടക്കകൾ നിറഞ്ഞതോടെ ഡെങ്കിപ്പനി ബാധിതർ സ്വകാര്യാശുപത്രികളെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. മലയോര മേഖലകളിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കൊതുകിന്റെ ശല്യം കൂടിയതോടെ പനി ബാധിച്ച് നിരവധി രോഗികൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവരിൽ പലരും ഡെങ്കിപ്പനി ബാധിച്ചവരാണ്. ജില്ലയിൽ പല പഞ്ചായത്തുകളും കോവിഡ് ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. ഇതിനിടയിലാണ് ആരോഗ്യവകുപ്പിന് വെല്ലുവിളിയായി ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.