ഔഫ് പ്രതികളുടെ ജാമ്യം സുന്നി വിഭാഗത്തിലും പ്രതിഷേധം

കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹിമാനെ കുത്തിക്കൊലപ്പെടുത്തിയ കേസ്സിലെ ലീഗ് പ്രതികൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ കാന്തപുരം സുന്നി വിഭാഗം പ്രവർത്തകരിലും പ്രതിഷേധം കടുത്തു. ഔഫ് അബ്ദുൾ റഹിമാൻ അറിയപ്പെടുന്ന ഏപി വിഭാഗം സുന്നി പ്രവർത്തകൻ കൂടിയായിരുന്നു. അബ്ദുൾറഹിമാൻ കൊല ചെയ്യപ്പെട്ട കാഞ്ഞങ്ങാട് പഴയകടപ്പുറം, ഏപി വിഭാഗം സുന്നി പ്രവർത്തകർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ഏ. പി വിഭാഗം സുന്നി പ്രവർത്തകർക്ക് വേരുകളുള്ള ജില്ലയാണ് കാസർകോട്.

നെഞ്ചിനേറ്റ ഒറ്റക്കുത്തിലാണ് ഔഫ് ആശുപത്രിയിലെത്തും മുമ്പ് മരണപ്പെട്ടത്.
ഔഫിന്റെ കൊല ആസൂത്രിതമായിരുന്നു. മുസ്്ലീം ലീഗിന്റെ മൂന്ന് സജീവ പ്രവർത്തകരാണ് നാടുനടുങ്ങിയ ഈ കൊലക്കേസിൽ പ്രതികൾ. പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസിലെ സിപിഎം പ്രവർത്തകരായ അഞ്ചു പ്രതികൾ കഴിഞ്ഞ 2 വർഷക്കാലമായി ജാമ്യം ലഭിക്കാതെ കണ്ണൂർ ജയിലിൽ റിമാന്റ് തടവിൽക്കഴിയുമ്പോഴാണ് ഡിവൈഎഫ് ഐ പ്രവർത്തകൻ ഔഫിന്റെ ഘാതകർ വെറും 6 മാസത്തെ റിമാന്റ് തടവിൽ നിന്ന് ജയിൽ മോചിതരായത്.

ഔഫ് കൊലക്കേസ് ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യാൻ കാഞ്ഞങ്ങാട്ടെ ഷുക്കൂർ വക്കീലിനെയും, മുൻനഗരസഭ ചെയർമാൻ വി. വി. രമേശനെയും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി. കെ. നിഷാന്തിനെയും മുൻ കൗൺസിലർ വി. സുകുമാരനെയുമാണ് കാഞ്ഞങ്ങാട് പാർട്ടി ചുമതലപ്പെടുത്തിയിരുന്നത്. ഔഫിന്റെ പ്രതികളുടെ ജാമ്യ ഹരജി പരിഗണിച്ചപ്പോൾ, ഹൈക്കോടതിയിൽ ബന്ധപ്പെട്ട പ്രോസിക്യൂട്ടറെ നേരിൽക്കണ്ട് കൊലപാതകത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താതിരുന്നതു മൂലമാണ് ഔഫ് പ്രതികൾക്ക് ഇത്ര പെട്ടെന്ന് ജാമ്യം ലഭിക്കാനിടയാക്കിയത്.

LatestDaily

Read Previous

സാമ്പത്തിക തിരിമറി പോസ്റ്റ് ഓഫീസിൽ പോലീസ് പരിശോധന

Read Next

മുൻ എംപിയുടെ പാതിരാ കമന്റ് പാർട്ടി അണികളിൽ ചൂടൻ ചർച്ച