അജാനൂരിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു

കാഞ്ഞങ്ങാട്: കോവിഡ് സ്ഥിരീകരണ നിരക്ക് 24 ശതമാനത്തിലെത്തി. സമ്പൂർണ്ണ ലോക്ക് ഡൗണിലുള്ള അജാനൂരിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലേക്ക് രോഗവ്യാപനം പരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ഇന്നലെ നടന്ന കോർക്കമ്മിറ്റി യോഗത്തിന് ശേഷം ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബു അഭ്യർത്ഥിച്ചു.

പ്രധാന റോഡുകളിൽ പോലീസ് ബാരിക്കേടുകൾ സ്ഥാപിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു. അജാനൂർ ഗ്രാമ പഞ്ചായത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ അതിർത്തിയായതിനാൽ കൂടുതൽ സ്ഥലങ്ങളിൽ രോഗം വ്യാപിക്കുന്നത് തടയാൻ ശക്തമായ നടപടിയുണ്ടാവും.പ്രധാന കവലകൾ
ഉൾപ്പെടെ അനുബന്ധ റോഡുകൾ ഏറെയുള്ളതിനാൽ, നിയന്ത്രണവുമായി ജനങ്ങൾ സഹകരിക്കണമെന്ന്അധികൃതർ അഭ്യർത്ഥിച്ചു.

LatestDaily

Read Previous

കൊള്ളയ്ക്ക് കൂട്ടുനിൽക്കരുത്

Read Next

വാഹന ഇടപാട് തർക്കത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി