ചന്തേര: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതിയായ ടി.കെ. പൂക്കോയയ്ക്ക് വേണ്ടി ചന്തേരയിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ക്രൈംബ്രാഞ്ച് കണ്ണൂർ യുണിറ്റ് ഇൻസ്പെക്ടർ പി. മധുസൂദനന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ റെയ്ഡ് നടന്നത്. ഫാഷൻ ഗോൾഡ് എം.ഡി, ടി.കെ. പൂക്കോയയുടെ സഹോദരി ആറ്റബിയുടെ വീട്ടിലാണ് ഇന്നലെ റെയ്ഡ് നടന്നത്.
ആറ്റബിയുടെ ഭർത്താവ് അബ്ദുള്ള മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൂക്കോയ സഹോദരിയുടെ വീട്ടിൽ ഒളിവിലുണ്ടെന്ന നാട്ടുകാരുടെ പരാതിയുടെ ഭാഗമായാണ് ക്രൈംബ്രാഞ്ച് മിന്നൽ റെയ്ഡ് നടത്തിയതെന്നാണ് സൂചന. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം.സി. ഖമറുദ്ദീൻ പിടിയിലായതോടെ ഒളിവിലായ ടി.കെ. പൂക്കോയയെ കണ്ടെത്താൻ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘംത്തിന് കഴിഞ്ഞിട്ടില്ല.