തണൽ മരങ്ങൾക്കെല്ലാം കോടാലി വീണു

കാഞ്ഞങ്ങാട്: ദേശീയപാതയോരത്ത് കാസർകോട് മുതൽ കാലിക്കടവ് വരെയുള്ള തണൽമരങ്ങളെല്ലാം അതിഭീകരമായ നിലയിൽ വെട്ടിമാറ്റി. പരിസ്ഥിതി പ്രവർത്തകർക്കും, മരങ്ങളുടെ സ്നേഹം അടുത്തറിയുന്നവർക്കും ഒട്ടും സഹിക്കാൻ പറ്റാത്ത നിലയിലാണ് വർഷങ്ങൾ പഴക്കമുള്ള തണൽമരങ്ങൾ മുറിച്ചു മാറ്റിയത്.

ദേശീയപാത 66 തലപ്പാടി മുതൽ  കൊച്ചി ഇടപ്പള്ളി വരെ നാലുവരിപ്പാതയാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് തലപ്പാടി തൊട്ട് ജില്ലയിൽ കാലിക്കടവ് വരെയുള്ള പാതയോരത്തെ തണൽമരങ്ങൾ മുഴുവൻ യാതൊരു ദാക്ഷണ്യവുമില്ലാതെ കരാറുകാരൻ വെട്ടിയിട്ട് കടത്തിക്കൊണ്ടുപോയത്.

ദേശീയപാത വികസനത്തിന് വേണ്ടിയുള്ള മുറവിളി കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജനങ്ങൾ  കാലങ്ങളായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്.  ഒന്നാം പിണറായി സർക്കാർ പിരിയുന്നതിന് തൊട്ടുമുമ്പ് കാസർകോട്-  ഇടപ്പള്ളി വരെയുള്ള പാതയുെട വർക്ക് ഓർഡർ വിവിധ വൻകിട കരാർ കമ്പനികൾക്ക് ഇതിനകം  നൽകിക്കഴിഞ്ഞതിനെ തുടർന്നാണ് നാലുവരിപ്പാത നിർമ്മാണത്തിന് വേഗത വർദ്ധിച്ചത്. ജനങ്ങളുടെ നെടുനാളത്തെ ആഗ്രഹമായ പാത വികസിപ്പിക്കാനുള്ള മരംമുറിയായതിനാൽ ആർക്കും ഒന്നും പ്രതികരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പരിസ്ഥിതി പ്രവർത്തകരും  നാട്ടുകാരും ഇപ്പോഴുള്ളത്.

LatestDaily

Read Previous

സ്വർണ്ണക്കവർച്ചാ കേസ് പ്രതി 17 വർഷത്തിന് ശേഷം പിടിയിൽ

Read Next

പൂക്കോയയെ തേടി ക്രൈംബ്രാഞ്ച്