ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുസ്ലീം ലീഗിന്റെ കഠാര രാഷ്ട്രീയത്തിനിരയായി ക്രൂരതയുടെ കത്തിമുനത്തുമ്പിൽ ജീവനൊടുങ്ങിയ പഴയ കടപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന് ആൺകുഞ്ഞ് പിറന്നു.ഗർഭാവസ്ഥയിൽത്തന്നെ പിതാവിനെ കൊലക്കത്തിക്കിരയാക്കിയ രാഷ്ട്രീയ കൊടുംപകയുടെ ലോകത്തേക്കാണ് കുഞ്ഞ് ഔഫ് കണ്ണു തുറന്നത്.
2020 ഡിസംബർ 23-നാണ് ഡിവൈഎഫ്ഐ പ്രവർത്തകനും, കാന്തപുരം അനുയായിയുമായ പഴയ കടപ്പുഫത്തെ ഔഫ് അബ്ദുൾ റഹ്മാന്റെ നെഞ്ചിൽ യൂത്ത് ലീഗ് പ്രവർത്തകർ കത്തിയാഴ്ത്തിയത്. ഔഫ് അബ്ദുൾ റഹ്മാന്റെ ഭാര്യ ഷാഹിന അപ്പോൾ 5 മാസം ഗർഭിണിയായിരുന്നു. സുഹൃത്തിനെ സന്ദർശിച്ച് ബൈക്കിൽ തിരിത്തു വരുന്നതിനിടെയാണ് ബാവ നഗറിൽ യൂത്ത് ലീഗ് പ്രവർത്തകർ ഔഫിനെ തടഞ്ഞു നിർത്തി കുത്തി വീഴ്ത്തിയത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ ചില വാർഡുകൾ ലീഗിന് നഷ്ടപ്പെട്ടിരുന്നു. ഔഫ് അബ്ദുറഹ്മാനടക്കമുള്ളവരുടെ പ്രവർത്തനഫലമായാണ് ലീഗിന്റെ കോട്ടയിൽ എൽഡിഎഫിന് വിജയമുണ്ടായത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊല നടന്നത്. കൊലക്കേസ്സിലെ പ്രതികളായ യൂത്ത് ലീഗ് പ്രവർത്തകർ ഇപ്പോഴും റിമാന്റ് തടവിലാണ്.
സംസ്ഥാനത്തെ ഞെ ട്ടിച്ച കൊലപാതകത്തിൽ നിരാലംബരായ ഔഫിന്റെ കുടുംബത്തിന് സഹായമായി ഡിവൈഎഫ്ഐയും കേരള മുസ്ലീം ജമാഅത്തും രംഗത്തെത്തിയിരുന്നു. കാന്തപുരം അനുയായിയായ ഔഫ് അബ്ദുറഹ്മാന് കേരള മുസ്ലീം ജമാഅത്ത് വീട് നിർമ്മിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഔഫിന്റെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ ധനസമാഹരണവും നടത്തിയിരുന്നു.
ഔഫ് അബ്ദുറഹ്മാൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനങ്ങളുടെ സ്നേഹത്തണൽ വിരിച്ച ലോകത്തേക്കാണ് കുഞ്ഞ് ഔഫ് കണ്ണു തുറന്നിരിക്കുന്നത്. രാഷ്ട്രീയ കുടിപ്പകയുെട ഇരയായി ജീവൻ നഷ്ടമായ ഔഫിന്റെ മകന് പിറന്നയുടൻ തന്നെ നവമാധ്യമങ്ങളിൽ ആശംസയുടെ പ്രവാഹമായിരുന്നു.