ഫർസാന വന്നു: ഭർത്താവും, കല്ല്യാണം കുന്നംകുളം കൂർക്കഞ്ചേരി ശ്രീനാരായണപുരം ക്ഷേത്രത്തിൽ

തൃക്കരിപ്പൂർ: പടന്ന ബീച്ചാരക്കടവിൽ നിന്നും കാണാതായ യുവതി ഭർത്താവിനൊപ്പം ഇന്ന് രാവിലെ ചന്തേര പോലീസിൽ ഹാജരായി. ബീച്ചാരക്കടവിലെ സിറാജിന്റെ മകൾ കെ.കെ. ഫർസാനയാണ് 21, ഭർത്താവ് തൃശ്ശൂർ കുന്നംകുളത്തെ  അതുൽരാജുമൊത്ത്  രാവിലെ സ്റ്റേഷനിൽ ഹാജരായത്. ഏപ്രിൽ 3-ന് രാവിലെ വീട്ടിൽ നിന്നും കാണാതായ ഫർസാന കുന്നംകുളത്തെത്തി കാമുകനായ അതുൽരാജുമായി വിവാഹിതയായി. കുന്നംകുളം കൂർക്കഞ്ചേരി ശ്രീനാരായണപുരം ക്ഷേത്രത്തിലാണ് അതുൽരാജ് ഫർസാനയെ താലിചാർത്തിയത്. 

ചടങ്ങിൽ അതുൽരാജിന്റെ ബന്ധുക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.  ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെത്തേടി ഫർസാന കുന്നംകുളത്തെത്തുകയായിരുന്നു. മകളെ കാണാനില്ലെന്ന സിറാജിന്റെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ്  യുവതി കുന്നംകുളത്തുണ്ടെന്ന് കണ്ടെത്തിയത്.  തുടർന്ന് ചന്തേര പോലീസിന്റെ നിർദ്ദേശ പ്രകാരമാണ് ഇവർ ഇന്ന് രാവിലെ ഭർത്താവിനൊപ്രം സ്റ്റേഷനിലെത്തിയത്. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

കാസർകോട്ട് വോട്ട് കുറഞ്ഞതിന്റെ നടുക്കത്തിൽ ബിജെപി

Read Next

ജലീലിന്റെ പരാജയമാഘോഷിക്കാൻ പോയ അതിഞ്ഞാൽ സംഘം നിരാശരായി മടങ്ങി