വീടുവിട്ട ഫർസാന കാമുകനൊപ്പം ഇന്ന് പോലീസിലെത്തും

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ബീച്ചാരക്കടവിൽ നിന്നും കാണാതായ ഇരുപത്തൊന്നുകാരി കുന്നംകുളം സ്വദേശിയായ കാമുകനുമായി വിവാഹിതയായതായി പോലീസിന് സൂചന. യുവതി കുന്നംകുളത്തുണ്ടെന്ന് ചന്തേര പോലീസ് സ്ഥിരീകരിച്ചു.

ഏപ്രിൽ 3-നാണ് ബീച്ചാരക്കടവിലെ സിറാജിന്റെ മകൾ കെ.കെ. ഫർസാനയെ വീട്ടിൽ നിന്നും കാണാതായത്. ചെറുവത്തൂരിലെ അക്ഷയ കേന്ദ്രത്തിലേക്കാണെന്ന വ്യാജേനയാണ് യുവതി വീട്ടിൽ നിന്നും പോയത്. ഇവർ തിരിച്ചുവരാത്തതിനെത്തുടർന്നുള്ള പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവതി കുന്നംകുളത്തുണ്ടെന്ന് സൂചന ലഭിച്ചത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃശ്ശൂർ കുന്നംകുളത്തെ അതുൽ രാജിന്റെയടുത്തേക്കാണ് ഫർസാന പോയത്. ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരായെന്ന് ചന്തേര പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫർസാന ഇന്ന് ചന്തേര പോലീസിൽ ഹാജരാകും.

Read Previous

ഇ. ചന്ദ്രശേഖരന് മടിക്കൈയിൽ വോട്ടു കുറഞ്ഞു

Read Next

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ