ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയ്ക്ക് ഒരു സിപിഎം മന്ത്രി പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിൽ. തീരുമാനം വന്നാൽ ഉദുമ എംഎൽഏ, സി. എച്ച്. കുഞ്ഞമ്പു മന്ത്രിയായേക്കും. ഉദുമയിൽ കഴിഞ്ഞ തവണ വിജയിച്ച കെ. കുഞ്ഞിരാമന്റെ ഭൂരിപക്ഷം 3,347 വോട്ടുകളാണ്. ഇത്തവണ കുഞ്ഞമ്പുവിന്റെ ഭൂരിപക്ഷം 13,322 വോട്ടുകളാണ്. കഴിഞ്ഞ തവണ കെ. കുഞ്ഞിരാമന്റെ എതിരാളി കോൺഗ്രസ് നേതാവ് കെ. സുധാകരനായിരുന്നു. ഇത്തവണ കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയയെയാണ് കുഞ്ഞമ്പു നേരിട്ടത്. കുഞ്ഞമ്പു ഇതു രണ്ടാം തവണയാണ് എംഎൽഏ ആകുന്നത്. മഞ്ചേശ്വരത്ത് ചെർക്കളം അബ്ദുല്ലയെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ ആദ്യ ചുവടുവെപ്പ് നടത്തിയ്ത.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഇ. കെ. നായനാരെ മാറ്റി നിർത്തിയാൽ കാസർകോടിന് ഇന്നുവരെ ഒരു സിപിഎം മന്ത്രിയെ ലഭിച്ചിട്ടില്ല. ഇ. കെ. നായനാർ തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച് മുഖ്യമന്ത്രിയായിരുന്നുവെങ്കിലും, നായനാർ കണ്ണൂർ ജില്ലക്കാരനായിരുന്നു. 1976–ൽ മഞ്ചേശ്വരത്ത് വിജയിച്ച സിപിഐ നേതാവ് ഡോ: ഏ. സുബ്ബറാവുവും, ഇ. ചന്ദ്രശേഖരനും ഇടതു പക്ഷത്ത് നിന്ന് മന്ത്രിമാരായെങ്കിലും കുഞ്ഞമ്പുവിന് മന്ത്രി പദം ലഭിച്ചാൽ കാസർകോട്ടെ ആദ്യത്തെ സിപിഎം മന്ത്രിയായിരിക്കും അദ്ദേഹം. പഴയ മുഖങ്ങളെ മുഴുവൻ മാറ്റി പുതുമുഖങ്ങളെ മന്ത്രിമാരാക്കാനാണ് ഇത്തവണ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തിരക്കിട്ട ആലോചന. അങ്ങനെ വന്നാൽ സി. എച്ച്. കുഞ്ഞമ്പുവിന് രണ്ടാം പിണറായി സർക്കാറിൽ മന്ത്രിപദം ലഭിക്കാനിടയുണ്ട്. സി. എച്ച് കുഞ്ഞമ്പു സിപിഎം സംസ്ഥാന സമിതിയംഗവും കാസർകോട് ജില്ലാ സിക്രട്ടറിയേറ്റ് അംഗവുമാണ്. 15 വർഷം കാസർകോട് ബാറിൽ അഭിഭാഷകനായിരുന്നു.