ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പെട്രോൾ പമ്പിൽ കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന നാലംഗ സംഘം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 3 മണിയോടെ ദേശീയ പാതയിൽ പടന്നക്കാടിന് സമീപം ഐങ്ങോത്തെ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്.
പെട്രോൾ പമ്പിൽ കയറുന്നതിനിടെയാണ് കാറിന്റെ മുൻ ഭാഗത്ത് തീപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാലുപേർ പെട്രോൾ പമ്പിൽ നിന്നും കാർ പുറത്തേക്ക് തള്ളിമാറ്റി. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. വിവരമറിഞ്ഞ് ഹോസ്ദുർഗ്ഗ് പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാ പ്രവർത്തകർ കാറിലുണ്ടായവരെ തിരഞ്ഞുവെങ്കിലും കണ്ടത്താനായില്ല.
കാറുടമയെ കണ്ടെത്താനായിട്ടില്ലെന്ന് അഗ്നിശമന സേന പറഞ്ഞു. കാറിന്റെ മുൻഭാഗം എഞ്ചിനുൾപ്പെടെ തീപിടിച്ചു. കാറിന്റെ അകത്തേക്കും തീ പടർന്ന് കത്തി. പെട്ടെന്ന് തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. കാർ കത്തി നശിച്ചതിൽ നാല് ലക്ഷം രൂപയുടെ നഷ്ടമാണ് അഗ്നിരക്ഷാസേന കണക്കാക്കിയിരിക്കുന്നത്.