കാടടച്ച് പ്രചാരണം നടത്തിയിട്ടും ജനതാദൾ യുണൈറ്റഡിന് കിട്ടിയത് 87 വോട്ട്

കാഞ്ഞങ്ങാട്: കാടടച്ച് പ്രചാരണം നടത്തിയിട്ടും ജനതാദൾ യുണൈറ്റഡ് സ്ഥാനാർത്ഥി ടി. അബ്ദുൾ സമദിന് ലഭിച്ച വോട്ട് 87.  ഹോസ്ദുർഗ്ഗ് നിയോജക മണ്ഡലത്തിലാണ് പ്രചാരണ കോലാഹലങ്ങൾ നടത്തിയ ജനതാജതാദൾ യുണൈറ്റഡിന് മൂന്നക്കം പോലും  കടക്കാനാവാതെ ദയനീയ സ്ഥിതിയിലായത്. ഹോസ്ദുർഗ്ഗ് മണ്ഡലത്തിൽ എൽഡിഎഫ് യുഡിഎഫ് , എൻഡിഏ കൂടാതെ സ്വതന്ത്രർ ഉൾപ്പെടെ എട്ട് സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു.

11  സ്ഥാനാർത്ഥികളിൽ  കുറവ് വോട്ട് ലഭിച്ചത് ജനതാദൾ യുണൈറ്റഡ്  സ്ഥാനാർത്ഥിക്കാണ്.  നോട്ട 637  വോട്ടും, മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളെല്ലാം മൂന്നക്കവും കടന്നപ്പോൾ സമദിന്റെ വോട്ട് നില രണ്ടക്കത്തിലൊതുങ്ങി. ഒരു മാസത്തോളം നീണ്ട പ്രചാരണ പ്രവർത്തനങ്ങളാണ് ജനതാദൾ  യുണൈറ്റഡ് നടത്തിയത്.  മണ്ഡലത്തിലുടനീളം വാഹന പ്രചാരണങ്ങൾ നടത്തി പതിനായിരങ്ങൾ ചെലവഴിച്ചു വിജയ പ്രതീക്ഷ വെച്ച് പ്രകടന പത്രികയും പുറത്തിറക്കി.  

മൂന്ന് മുന്നണി സ്ഥാനാർത്ഥികളെ മാറ്റി നിർത്തിയാൽ ഏറ്റവും വലിയ പ്രചാരണമായിരുന്നു  സമദിന് വേണ്ടി നടത്തിയത്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എസ് ഡി പി ഐക്ക് 775 വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.  സ്വതന്ത്രരിൽ കൃഷ്ണൻ പരപ്പച്ചാലിനാണ്  ഏറ്റവും  കൂടുതൽ വോട്ട് ലഭിച്ചത് 357. മണ്ഡലത്തിലെ ആകെ വോട്ടർമാരായ 218385 പേരിൽ 162511 ആണ് സാധുവായ വോട്ട്.

LatestDaily

Read Previous

ജനങ്ങൾ ഇടതുഭരണത്തിന് നൽകിയ ഭൂരിപക്ഷം

Read Next

കാഞ്ഞങ്ങാട്ടെ ഏ ക്ലാസ്സ് മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടി; വോട്ട് നില ഉയർന്നില്ല