കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് – നീലേശ്വരം നഗരസഭാ പരിധികളിലും 21 പഞ്ചായത്തുകളിലും ജില്ലാ കലക്ടർ ഡോ. ഡി. സജിത്ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മെയ് 6-ന് അർധരാത്രി 12 മണിവരെ നിരോധനാജ്ഞ നിലനിൽക്കും. നീലേശ്വരം -കാഞ്ഞങ്ങാട് നഗരസഭകൾക്ക് പുറമെ അജാനൂർ, ബളാൽ, ബേഡഡുക്ക, ചെങ്കള, ചെമ്മനാട്, ചെറുവത്തൂർ, ഈസ്റ്റ് എളേരി, കള്ളാർ, കയ്യൂർ- ചീമേനി, കിനാനൂർ കരിന്തളം, കോടോം – ബേളൂർ, മടിക്കൈ, മധൂർ, മംഗൽപ്പാടി, പടന്ന, പള്ളിക്കര, പിലിക്കോട്, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നി തദ്ദേശ സ്ഥാപന പരിധികളിലുമാണ് നിരോധനാജ്ഞ. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ.