വിധുബാലയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്

നീലേശ്വരം: കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മുൻ അധ്യക്ഷ വിധുബാലയുടെ  പേരിൽ വ്യാജ ഫേസ്ബുക്ക് ഉണ്ടാക്കിയതായി ആരോപണം. വിധുബാല തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്കിൽ ഇന്നലെ പുറത്തുവിട്ടത്. തന്റെ പേരിൽ ചിലർ വ്യാജ ഫേസ്ബുക്ക് തുറന്ന് തന്നെക്കുറിച്ച് കമന്റുകളും വാർത്തകളും പ്രചരിപ്പിക്കുന്നതായി ഏ. വിധുബാല  പുറത്തുവിട്ടു.

വിധുബാലയ്ക്കെതിരെ കിനാനൂർ കരിന്തളത്ത് ഏതോ ഒരു പ്രത്യേക ലോബി പ്രവർത്തിക്കുന്നതായി സംശയമുണ്ട്. കഴിഞ്ഞ ദിവസം വിധുബാലയും സുഹൃത്ത് കാളിയാനം ഉമേഷും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖ  വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ശബ്ദരേഖ പുറത്തുവന്ന അന്നുതന്നെ സിപിഎം, ഏസി സെന്ററും, എൽസിയും വിളിച്ചു ചേർത്തിരുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എം. ലക്ഷ്മിയുടെ പേരിൽ ചില ആരോപണങ്ങളുമായുള്ള ശബ്ദരേഖ നാട്ടിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വിളിച്ചു ചേർത്ത പാർട്ടി നീലേശ്വരം ഏസി ഈ വിഷയം ചർച്ച ചെയ്യാൻ  മെയ് 2-ന് ശേഷം  വീണ്ടും  വിളിക്കും. അതിനിടയിലാണ് തന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് തുറന്നുവെന്ന പുതിയ  വെളിപ്പെടുത്തലുമായി ഏ. വിധുബാല ബാവിക്കര രംഗത്തുവന്നത്.

LatestDaily

Read Previous

കോടോം ബേളൂരിലും യാദവ വോട്ടുകൾ യുഡിഎഫിന് മറിഞ്ഞു തീരദേശത്ത് ലീഗ് വോട്ടുകൾ ഭിന്നിച്ചു

Read Next

റിട്ട. അധ്യാപകന്‍ വാഹനമിടിച്ച് മരിച്ച കേസ്സിൽ കാസർകോട് സ്വദേശി പിടിയിൽ