കോടോം ബേളൂരിലും യാദവ വോട്ടുകൾ യുഡിഎഫിന് മറിഞ്ഞു തീരദേശത്ത് ലീഗ് വോട്ടുകൾ ഭിന്നിച്ചു

കാഞ്ഞങ്ങാട്:   കാഞ്ഞങ്ങാട് മണ്ഡലത്തിൽ കോടോം–ബേളൂർ പഞ്ചായത്തിലെ പല ബൂത്തുകളിലും യാദവ (മണിയാണി) വിഭാഗം കമ്മ്യൂണിസ്റ്റ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്സിലെ  പി. വി. സുരേഷിന് മറിഞ്ഞു. പഞ്ചായത്തിലെ അട്ടക്കണ്ടം പ്രദേശത്തെ രണ്ട് ബൂത്തുകളിൽ  ചുരുങ്ങിയത് ആയിരം സിപിഎം വോട്ടുകളെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞതായാണ് രഹസ്യം.

വോട്ടെടുപ്പ് ദിവസം അട്ടക്കണ്ടത്തെ സിപിഎം പ്രവർത്തകർ തന്നെ ഈ സംശയം പാർട്ടി കാഞ്ഞങ്ങാട് ഏരിയാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തൽസമയം കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്ത് തീരദേശ മേഖലയിൽ മുസ്ലീം വോട്ടുകൾ നേരാംവണ്ണം യുഡിഎഫ് സ്ഥാനാർത്ഥിയുടെ പെട്ടിയിൽ എത്തിയതുമില്ല.

കാഞ്ഞങ്ങാട് സംയുക്ത  മുസ്ലീം ജമാ അത്ത് ദൂരത്ത്  നിർത്തിയ ബശീർ വെള്ളിക്കോത്ത്, ഏ. ഹമീദ് ഹാജി എന്നിവർ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സമദൂരം പാലിക്കുകയായിരുന്നു. മണ്ഡലത്തിൽ മലയോര മേഖലയിലെ പുഞ്ച, ബളാൽ പ്രദേശങ്ങളിലും യുഡിഎഫ് വോട്ടുകൾ വേണ്ടവിധം പോൾ ചെയ്യപ്പെട്ടില്ല.

LatestDaily

Read Previous

അമ്മായിഅച്ചനും മരുമകളും ഒരുമിച്ച് ജീവിക്കും

Read Next

വിധുബാലയുടെ പേരിൽ വ്യാജ ഫേസ്ബുക്ക്