ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി സിപിഐയിലെ മന്ത്രി ഇ. ചന്ദ്രശേഖരന് ലഭിക്കേണ്ട സിപിഎം വോട്ടുകൾ യാദവനായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിക്കാൻ മടിക്കൈയിൽ ഇടനില സംഘം കരുക്കൾ നീക്കി. 1970-ന് ശേഷം നീണ്ട 60 വർഷങ്ങൾക്ക് ഇപ്പുറം കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ ഒരു യാദവ സ്ഥാനാത്ഥിക്ക് വോട്ടു ചെയ്യാൻ മടിക്കൈയിലെ കമ്മ്യൂണിസ്റ്റുകാരായ യാദവർക്ക് ലഭിച്ച സൗഭാഗ്യം പ്രയോജനപ്പെടുത്താനും, യാദവരുടെ സംഘബലം പ്രകടമാക്കാനും പ്രവാസ ലോകത്ത് നിന്നുള്ള യാദവരും മടിക്കൈ യാദവ കഴകത്തിൽ സമ്മർദ്ദം ചെലുത്തി.
സഹകരണ വകുപ്പിൽ സേവനമനുഷ്ടിക്കുന്ന പാർട്ടി അംഗമായ ഉദ്യോഗസ്ഥനും, എൻജിഒ യൂണിയൻ നേതൃനിരയിലുള്ള ആരോഗ്യ വകുപ്പിൽ ജോലി നോക്കുന്ന മറ്റൊരു പാർട്ടി അംഗവും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പെരിയേടത്ത് ബേബി പാർട്ടി അംഗത്വം നൽകിയ ഒരു പൂരക്കളിപ്പണിക്കരും, യാദവരുടെ വോട്ട് യാദവ സ്ഥാനാർത്ഥിക്ക് തന്നെ നൽകണമെന്ന് യാദവ കഴകത്തിൽ അഭിപ്രായം സ്വരൂപിച്ചവരാണ്. പാർട്ടി മെമ്പർമാരാണെങ്കിലും, മൂവരും കടുത്ത യാദവ പക്ഷക്കാരാണ്. മടിക്കൈയിലെ യാദവരുടെ ശക്തി പാർട്ടിക്ക് കാണിച്ചുകൊടുക്കാൻ ഇതിൽപ്പരം മറ്റൊരവസരം ഇനി ലഭ്യമല്ലെന്ന നിലപാടാണ് പ്രവാസി യാദവരിൽ നിന്നുണ്ടായത്.