കാഞ്ഞങ്ങാട്ടെ എഞ്ചിനീയർ ബംഗളൂരിൽ കോവിഡ് മൂലം മരിച്ചു കുടുംബത്തിൽ 8 പേർക്കും കോവിഡ്

കാഞ്ഞങ്ങാട്:  അജാനൂർ വിഷ്ണുമംഗലം സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ കെ. യു. സുബാഷ് 35, ബംഗളൂരിൽ കോവിഡ് ബാധിച്ച് മരിച്ചു. കമ്പ്യൂട്ടർ എഞ്ചിനീയറാണ്. ഭാര്യ അവാനിക്കും, ഒരു വയസ്സുള്ള കുട്ടിക്കും, മാതാവ് യശോദയ്ക്കും കോവിഡ് ബാധിച്ചു. ബംഗളൂരു സിറ്റിയിൽ താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ സഹോദരൻ കെ.യു. രാജേഷിനും, ഭാര്യ തനുവിനും, ഇവരുടെ രണ്ടു മക്കളും കോവിഡ് ബാധയെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലാണ്.

രാജേഷും ഐടി എഞ്ചിനീയറാണ്. മാതാവ് യശോദ ഗുരുതര നിലയിലാണ്. കുടുംബം കാൽ നൂറ്റാണ്ടായി ബംഗളൂരുവിലാണ്. വിഷ്ണുമംഗലത്തെ വീട്ടിൽ ഇടയ്ക്കെല്ലാം വന്നു പോകാറുണ്ട്. അജാനൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം മാധവൻ മാഷിന്റെ സഹോദരീ പുത്രനാണ് മരണപ്പെട്ട സുബാഷ്.

LatestDaily

Read Previous

പി. ബേബിയും സി. പ്രഭാകരനും കെട്ടഴിക്കുന്നു

Read Next

മദ്യപന്റെ അഴിഞ്ഞാട്ടത്തിൽ ദമ്പതികൾക്ക് മർദ്ദനം