ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കാലിച്ചാനടുക്കം മുതൽ പരപ്പ വരെയുള്ള റോഡ് ടാറിംഗിന് നൽകിയ ഒരു കോടി രൂപ കയ്യൂർ- ചീമേനി പഞ്ചായത്തിന് മറിച്ചു നൽകിയ സംഭവത്തിന്റെ ശബ്ദരേഖ നാട്ടിൽ പടർന്നു പിടിച്ചു. കിനാനൂർ- കരിന്തളം ഗ്രാമ പഞ്ചായത്ത് മുൻ അധ്യക്ഷ സിപിഎമ്മിലെ വിധുബാലയും മറ്റൊരു സിപിഎം യുവാവ് ഉമേഷും, തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ എം. ലക്ഷ്മിക്കെതിരെയും ഈ ശബ്ദ രേഖയിൽ ആരോപണമുണ്ട്. പാർട്ടിയിൽ തന്നെ കണ്ടുകൂടാത്തവർ മൂന്നുപേരാണ് ” അവരെ എനിക്കറിയാം” ഒന്ന് വി.കെ. രാജൻ, ടി.കെ. രവി, കെ.പി. നാരായണൻ, എം. ലക്ഷ്മി. ലക്ഷ്മി നിലപാടില്ലാത്ത സ്ത്രീയാണെന്നും, ഓരോ സ്ഥലത്ത് ഓരോന്ന് പറയുമെന്നും ശബ്ദ രേഖയിൽ ആരോപിക്കുന്ന വിധുബാല, എം. ലക്ഷ്മിക്ക് ക്രിമിനൽ ബുദ്ധിയാണെന്നും, എനിക്ക് ഓറെ ഉദുമയിലുണ്ടാകുമ്പോൾ തന്നെ അറിയാമെന്നും ആരോപിക്കുന്നു.
” ഞാൻ ഇവരുടെ കളികളിലൊന്നുമില്ല.” ഞാനൊരാളിന്റെ ചൂടുവെള്ളം പോലും വെറുതെ വാങ്ങിക്കുടിച്ചിട്ടില്ലെന്ന് പറഞ്ഞ വിധുബാല ഞാനൊരു ഹോട്ടലിലും പോയിട്ടില്ലെന്നും ആർക്കൊപ്പവും ഉറങ്ങിയിട്ടില്ലെന്നും, വിശ്വസ്തനായ ആൺ സുഹൃത്ത് ഉമേഷിനോട് തുറന്നുപറയുന്നു. “നമ്മൾ തമ്മിൽ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല” എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ശബ്ദരേഖ നാട്ടിൽ പ്രത്യേകിച്ച് സിപിഎമ്മിലും ഇതര രാഷ്ട്രീയ പ്രവർത്തകരിലും പടർന്നുപിടിച്ചിരിക്കയാണ്.