ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മാലോം വള്ളിക്കൊച്ചിയിൽ നിന്നും കാണാതായ 3 പേർക്ക് വേണ്ടി വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഏപ്രിൽ 23 നാണ് മാലോം വള്ളിക്കൊച്ചിയിൽ നിന്നും ഗൃഹനാഥനായ 61 കാരനേയും, 33 കാരിയായ മകന്റെ ഭാര്യയേയും, 8 വയസ്സുള്ള കുട്ടിയേയും കാണാതായത്.
വള്ളിക്കൊച്ചി അന്ത്യാങ്കുളം ഹൗസിൽ വിൻസെന്റ് 61, അദ്ദേഹത്തിന്റെ മകന്റെ ഭാര്യ റാണി 33, റാണിയുടെ മകൻ ആൽബിൻ 8, എന്നിവരെയാണ് 23-ന് ഉച്ചയ്ക്ക് 1-30 മുതൽ കാണാതായത്. വിൻസെന്റിന്റെ ഭാര്യ ഏ.വി. വത്സമ്മയുടെ പരാതിയിലാണ് വെള്ളരിക്കുണ്ട് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. കാണാതായ വിൻസെന്റും, മകന്റെ ഭാര്യയും പയ്യന്നൂരിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. പയ്യന്നൂർ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും, കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാണാതായവർ പയ്യന്നൂരിലുണ്ടെന്ന സൂചന ലഭിച്ചത്. 24, 25 തീയ്യതികളിൽ ഇവർ പയ്യന്നൂരിലുണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ വഴി കണ്ടെത്തിയിരുന്നു.
ഇതിനുശേഷം മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. കാണാതായവർക്കുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് വെള്ളരിക്കുണ്ട് പോലീസ് അറിയിച്ചു. കാണാതായ വിൻസെന്റ് പന്നി ഫാം ഉടമയാണ്. 10 വയസ്സുള്ള മകളെ ഭർത്താവിന്റെ വീട്ടിലുപേക്ഷിച്ചാണ് റാണി ഭർതൃപിതാവിനൊപ്പം വീടുവിട്ടത്.