ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇന്റർനെറ്റ് സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യയുടെ മൃതദേഹം സംസ്ക്കരിച്ചു. മീനാപ്പീസ് കടപ്പുറത്തെ പ്രസാദിന്റെ ഭാര്യ സുഷലയുടെ 39, മൃതദേഹമാണ് അജാനൂർ സമുദായ ശ്മശാനത്തിൽ സംസ്ക്കരിച്ചത്.
പരിയാരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഭർത്താവ് പ്രസാദ് ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. എലിവിഷം അകത്തു ചെന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് സുഷല മരണപ്പെട്ടത്.
ഇന്റർനെറ്റ് സാമ്പത്തിക ഇടപാടായ ബിറ്റ്കോയിനിൽ പലരിൽ നിന്നുമായി വാങ്ങിയ പണം നിക്ഷേപിക്കുകയും കമ്പനിയിൽ നിന്നും അടച്ച പണമോ ലാഭമോ തിരിച്ച് ലഭിക്കാതെ വന്നതോടെയുമാണ് സുഷല ജീവിതമവസാനിപ്പിച്ചത്.
ബാങ്കുകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ക്രഡിറ്റ് കാർഡുകളും മറ്റ് ആവശ്യസേവനങ്ങളുമടങ്ങിയ ജോലി ചെയ്തു വരുന്നതിനിടെയാണ് സുഷല ഇന്റർനെറ്റ് സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയത്. ജ്യൂസിൽ എലിവിഷം കലർത്തി കഴിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമായി. ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു.