അഞ്ജലി: ഉത്തരം കിട്ടാതെ പോലീസും ബന്ധുക്കളും

അമ്പലത്തറ: പുല്ലൂർ പൊള്ളക്കട സ്വദേശിനി 21കാരിയുടെ ദുരൂഹ തിരോധാനത്തിന് ഒരാഴ്ച തികഞ്ഞിട്ടും, തുമ്പായില്ല.  ബിരുദ വിദ്യാർത്ഥിനി  അഞ്ജലിയെയാണ് ഏപ്രിൽ 19-ന്  കാണാതായത്. ഏപ്രിൽ 25-ന്  യുവതിയുടെ വിവാഹം  നിശ്ചയിച്ചിരുന്നു. അഞ്ജലിയുടെ  വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ്   കാണാതായത്. 

സുഹൃത്തിനെ കാണാനെന്ന വ്യാജേന  വീട്ടിൽ നിന്നും പുറപ്പെട്ട യുവതി പിന്നീട്  തിരിച്ചെത്തിയല്ല. വിവാഹാവശ്യത്തിനായി ഒരുക്കിവെച്ചിരുന്ന 10 പവൻ സ്വർണ്ണാഭരണങ്ങളും അഞ്ജലി കൊണ്ടുപോയിരുന്നു. അഞ്ജലി ലൗജിഹാദിന്റെ  ഇരയാണെന്നാരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തുണ്ട്. ഇത് തെളിയിക്കാനാവശ്യമായ തെളിവുകളുമുണ്ട്. 

യുവതി മാനസിക സമ്മർദ്ദത്തിനുള്ള മരുന്നുകൾ കഴിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.  വീട്ടിൽ നിന്നും പോയതിന് പിന്നാലെ  മൊബൈൽ ഫോൺ സ്വിച്ചോഫിലായിരുന്നു

LatestDaily

Read Previous

പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തി

Read Next

സിപിഎം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ റിമാന്റിൽ